കൊച്ചി തീരത്തിന് 38 നോട്ടിക്കൽ മൈൽ അകലെ കപ്പലപകടം. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കൊച്ചി തുറമുഖത്തേക്ക് വരികയായിരുന്ന ലൈബീരിയൻ കപ്പലായ എംഎസ്‌സി എൽസയാണ് മറിഞ്ഞതെന്നാണ് വിവരം. കപ്പലിലെ 24 ജീവനക്കാരിൽ 9 പേർ ലൈഫ് ജാക്കറ്റുകളുമായി കടലിൽ ചാടി രക്ഷപ്പെട്ടു. ഇവരെയും കപ്പലിൽ തുടരുന്ന 15 ജീവനക്കാരെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കപ്പലിൽ നിന്ന് ചില കണ്ടെയ്‌നറുകൾ കടലിലേക്ക് മറിഞ്ഞിട്ടുണ്ട്. അപകടരമായ വസ്തുക്കൾ ഈ കാർഗോയിൽ ഉണ്ടെന്നാണ് വിവരം. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം. ദുരന്ത നിവാരണ അതോറിറ്റിയാണ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ആറ് മുതൽ എട്ട് വരെ കണ്ടെയ്‌നറുകൾ വരെയാണ് കടലിൽ ഒഴുകി നടക്കുന്നത്. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ഇവ എത്താൻ സാധ്യതയുള്ളത്. ഇവ കണ്ടാൽ ഉടൻ 112 എന്ന നമ്പറിൽ വിവരം അറിയിക്കാനാണ് നിർദേശം.
ഈ കാർഗോകൾ തീരത്തടിഞ്ഞാൽ ഉടൻ പൊലീസിനെയോ അധികൃതരെയോ വിവരമറിയിക്കാൻ നിർദേശമുണ്ട്.

