Sunday, September 20, 2026

40 കൊല്ലത്തിനിടെ പാക് സ്‌പോൺസേർഡ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 20,000-ത്തിലധികം ഇന്ത്യക്കാർ !! ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ വെള്ളം കുടിപ്പിച്ച് ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സിന്ധു നദീജല കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള പാക് പ്രതിനിധിയുടെ പരാമർശങ്ങൾക്ക് ചുട്ട മറുപടിയുമായി ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവ്വതനേനി ഹരീഷ്. പാകിസ്ഥാൻ ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ഭീകരത കാരണമാണ് 65 വർഷം പഴക്കമുള്ള കരാർ ഉപേക്ഷിക്കപ്പെട്ടതെന്ന് പർവ്വതനേനി ഹരീഷ് തുറന്നടിച്ചു. ജലം ജീവനാണ്, യുദ്ധായുധമല്ല എന്നായിരുന്നു പാക് പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ പറഞ്ഞത്.

“കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 20,000-ത്തിലധികം ഇന്ത്യക്കാർ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ പാക് ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന അതിർത്തി കടന്നുള്ള ഭീകരത സാധാരണക്കാരുടെ ജീവൻ, മതസൗഹാർദ്ദം, സാമ്പത്തിക അഭിവൃദ്ധി എന്നിവയെ തകർക്കാൻ ശ്രമിക്കുന്നു

1960-ൽ ഒപ്പുവച്ച കരാർ ഏപ്രിൽ 23-ന് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു, പഹൽഗാം ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് ശേഷമായിരുന്നു രാജ്യത്തിന്റെ നടപടി. ഭീകരാക്രമണവുമായി അതിർത്തി കടന്നുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യ നടപടി സ്വീകരിച്ചത്. നദീതീര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ എപ്പോഴും ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളത്.

ഇന്ത്യ 65 വർഷങ്ങൾക്ക് മുമ്പ് സിന്ധു നദീജല കരാറിൽ ഏർപ്പെട്ടത് നല്ല വിശ്വാസത്തോടെയാണ്. ആ ഉടമ്പടിയുടെ ആമുഖം അത് എങ്ങനെ ആത്മാവോടും സൗഹൃദത്തോടും കൂടി അവസാനിച്ചുവെന്ന് വിവരിക്കുന്നു. ആറര പതിറ്റാണ്ടിനിടയിൽ, മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളുമായി പാകിസ്ഥാൻ ആ കരാറിന്റെ ആത്മാവ് ലംഘിച്ചു.”- പർവ്വതനേനി പറഞ്ഞു.

Related Articles

Latest Articles