Saturday, December 20, 2025

ഞെട്ടിത്തരിച്ച് ജപ്പാൻ !ഹാനഡ വിമാനത്താവളത്തിലെ കൂട്ടിയിടിയിൽ കോസ്റ്റ്ഗാർഡ് വിമാനത്തിലെ അഞ്ച് പേരും മരിച്ചു! യാത്രാവിമാനത്തിലെ 379 യാത്രക്കാരും സുരക്ഷിതർ

ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിൽ യാത്രാവിമാനം കോസ്റ്റ് ഗാർഡ് വിമാനവുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ കോസ്റ്റ് ഗാർഡ് വിമാനത്തിലെ അഞ്ച് പേർ മരിച്ചു. തീ പിടിച്ച യാത്രാ വിമാനം റൺവേയിലൂടെ മുന്നോട്ടു നീങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഷിന്‍ ചിറ്റോസെ വിമാനത്താവളത്തിൽ നിന്ന് ഹാനഡയിലേക്ക് വന്നിറങ്ങിയ ജെ.എ.എല്‍. 516 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ബസ് എ350 ശ്രേണിയില്‍പ്പെട്ട ഈ വിമാനത്തിലെ യാത്രക്കാരെ അതിവേഗത്തിൽ പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ മരണസംഖ്യ കുറയ്ക്കാനായി.

ജപ്പാനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ സാമഗ്രികളുമായി എത്തിയതായിരുന്നു കോസ്റ്റ്ഗാർഡ് വിമാനം. റൺവേയിൽ വച്ചുണ്ടായ വിമാനങ്ങളുടെ കൂട്ടിയിടി ഗുരുതര വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഉടൻതന്നെ ജപ്പാൻ വ്യോമ മന്ത്രാലയം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചേക്കും

Related Articles

Latest Articles