Sunday, December 21, 2025

കോൺഗ്രസ്സ് ഭരണത്തിന്റെ മഹത്വം ;ഒരു വര്‍ഷം മരിച്ചത് 940 കുട്ടികള്‍,രാജസ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഞെട്ടിക്കുന്ന കണക്കുകള്‍

കോട്ട: രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു വര്‍ഷം മരിച്ചത് 940 കുട്ടികളെന്ന് റിപ്പോര്‍ട്ട്. കോട്ടയിലെ ജെ.കെ ലോണ്‍ ആശുപത്രിയിലാണ് ഒരു വര്‍ഷത്തിനിടെ കൂട്ടത്തോടെ ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത്.

കുഞ്ഞുങ്ങളുടെ കൂട്ടമരണം അന്വേഷിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി. കൂട്ടമരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ലോക്‌സഭാ സ്പീക്കർ ഓംബിര്‍ള മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഓക്‌സിജന്‍ നല്‍കാനുള്ള സാമഗ്രികള്‍ ആശുപത്രിയില്‍ കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് കുരുന്നുകളുടെ മരണത്തിന് കാരണമെന്നാണ് നിഗമനം.
ഈ വര്‍ഷം മാത്രം ഇവിടെ 940 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ശരാശരി ഓരോ ദിവസവും മൂന്നുകുട്ടികള്‍ മരിച്ചെന്ന് സാരം. ആരോഗ്യ സെക്രട്ടറിയില്‍ നിന്ന് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിദഗ്ധര്‍ അടങ്ങുന്ന മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അറിയിച്ച ആരോഗ്യസെക്രട്ടറി വൈഭവ് ഗല്‍റിയ പ്രാഥമിക അന്വേഷണത്തില്‍ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് കണ്ടെത്തിയെന്ന് പറഞ്ഞു

Related Articles

Latest Articles