കോഴിക്കോട്: സംസ്ഥാനത്ത് വ്യാഴാഴ്ച കടകള്‍ പൂര്‍ണമായും തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും താത്കാലികമായി പിന്മാറിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയതെന്നാണ് സൂചന. കോഴിക്കോട് ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് നാളെ കടതുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്. എന്നാല്‍ പ്രസിഡണ്ട് ടി നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചതോടെയാണ് കടകള്‍ തുറന്ന് പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
പെരുന്നാള്‍ വരെ 24 മണിക്കൂറും കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും ബാക്കി കാര്യം പിന്നീട് ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്നുമായിരുന്നു വ്യാപാരികള്‍ സര്‍ക്കാരിനു മുന്നില്‍ വച്ച നിര്‍ദേശം. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം പാലിക്കണമെന്നും സമരത്തില്‍നിന്ന് പിന്മാറണമെന്ന് കലക്ടര്‍ വ്യാപാരികളെ അറിയിച്ചു. കടകള്‍ തുറന്നാല്‍ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. വ്യാപാരികളുമായി നേരിട്ടൊരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായതെന്നാണ് സൂചന.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

