parambikulam
തൃശ്ശൂര്‍: പറമ്പിക്കുളം അണക്കെട്ടിലെ ഷട്ടർ തകരാറുമൂലം മൂലം ഒഴുക്കിവിട്ട വെള്ളം ചാലക്കുടിപ്പുഴയി എത്തി. എന്നാൽ ജലനിരപ്പ് അമിതമായി ഉയരാത്തത് ആശ്വാസമായി. ജലക്രമീകരണത്തിനായി പൊരിങ്ങൽകുത്തിൻ്റെ ആറ് ഷട്ടറുകൾ തുറന്ന് പതിനേഴായിരം ഘനയടി വെള്ളമാണ് പുഴയിലേക്ക് ഒഴുക്കി വിട്ടുകൊണ്ടിരുന്നത്. പുഴയിൽ കുളിക്കാനും മത്സ്യബന്ധനത്തിനും ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പുണ്ട്.
അപ്രതീക്ഷിതമായിട്ടാണ് പറമ്പിക്കുളം ഡാമിലെ ഷട്ടറുകളിലൊന്നിൽ തകരാര്‍ സംഭവിച്ചത്. ഇരുപതിനായിരം ഘനയടി വെള്ളമാണ് പുലർച്ചെ മൂന്നു മണി മുതൽ പറമ്പിക്കുളത്ത് നിന്ന് ഒഴുകി എത്തിയത്. രാവിലെ ആറു മണിയോടെ വെള്ളം പെരിങ്ങൽകൂത്തിലെത്തി. ജലം ക്രമീകരിക്കാൻ 16000 ഘനയടി വെള്ളം ആറു ഷട്ടറുകളിലൂടെ പുറത്തേക്കൊഴുക്കി. അതുവരെ നൂൽ പോലെ ഒഴുകിയിരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ഇതോടെ ശക്തി പ്രാപിച്ചു.
രാവിലെ ആറുമണിക്ക് ഒരുമീറ്റർ ജലനിരപ്പുണ്ടായിരുന്ന ചാലക്കുടിപ്പുഴയിൽ പത്തു മണിയോടെ ജലനിരപ്പ്
രണ്ടു മീറ്ററിൽ എത്തി. പറമ്പികുളത്തു നിന്നുള്ള ജലമോഴുക്ക് തുടർന്നാൽ ചാലക്കുടിയിൽ ജലനിരപ്പ് മൂന്നു മുതൽ മൂന്നര മീറ്റർ വരെ എത്തിയേക്കാം എന്നാണ് കണക്കുകൂട്ടൽ. പറമ്പിക്കുളത്തെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ ചാലക്കുടിപ്പുഴയിലേക്ക് കൂടുതൽ വെള്ളമെത്തും.
വൃഷ്ടി പ്രദേശത്തു മഴ ഇല്ലാത്തതും, ചാലക്കുടി പുഴയുടെ കൈവഴികളിലും,തോടുകളിലും വെള്ളം കുറഞ്ഞതും ആശ്വാസമാണ്. വേലിയിറക്ക സമയമായതിനാൽ ചാലക്കുടി പുഴയിലെ വെള്ളം കടൽ കൂടുതൽ വലിക്കുന്നുമുണ്ട് .എങ്കിലും ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…