Saturday, May 4, 2024
spot_img

പറമ്പിക്കുളം അണക്കെട്ടിലെ ഷട്ടർ തുറന്ന് വിട്ടത് അപ്രതീക്ഷിതമായി! ജലനിരപ്പിൽ ഇപ്പോഴും മാറ്റമില്ല, ചാലക്കുടിയാറിൽ ജലനിരപ്പ് അമിതമായി ഉയരാത്തത് ആശ്വാസമായി

തൃശ്ശൂ‍ര്‍: പറമ്പിക്കുളം അണക്കെട്ടിലെ ഷട്ടർ തകരാറുമൂലം മൂലം ഒഴുക്കിവിട്ട വെള്ളം ചാലക്കുടിപ്പുഴയി എത്തി. എന്നാൽ ജലനിരപ്പ് അമിതമായി ഉയരാത്തത് ആശ്വാസമായി. ജലക്രമീകരണത്തിനായി പൊരിങ്ങൽകുത്തിൻ്റെ ആറ് ഷട്ടറുകൾ തുറന്ന് പതിനേഴായിരം ഘനയടി വെള്ളമാണ് പുഴയിലേക്ക് ഒഴുക്കി വിട്ടുകൊണ്ടിരുന്നത്. പുഴയിൽ കുളിക്കാനും മത്സ്യബന്ധനത്തിനും ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പുണ്ട്.

അപ്രതീക്ഷിതമായിട്ടാണ് പറമ്പിക്കുളം ഡാമിലെ ഷട്ടറുകളിലൊന്നിൽ തകരാ‍ര്‍ സംഭവിച്ചത്. ഇരുപതിനായിരം ഘനയടി വെള്ളമാണ് പുലർച്ചെ മൂന്നു മണി മുതൽ പറമ്പിക്കുളത്ത് നിന്ന് ഒഴുകി എത്തിയത്. രാവിലെ ആറു മണിയോടെ വെള്ളം പെരിങ്ങൽകൂത്തിലെത്തി. ജലം ക്രമീകരിക്കാൻ 16000 ഘനയടി വെള്ളം ആറു ഷട്ടറുകളിലൂടെ പുറത്തേക്കൊഴുക്കി. അതുവരെ നൂൽ പോലെ ഒഴുകിയിരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ഇതോടെ ശക്തി പ്രാപിച്ചു.

രാവിലെ ആറുമണിക്ക് ഒരുമീറ്റർ ജലനിരപ്പുണ്ടായിരുന്ന ചാലക്കുടിപ്പുഴയിൽ പത്തു മണിയോടെ ജലനിരപ്പ്
രണ്ടു മീറ്ററിൽ എത്തി. പറമ്പികുളത്തു നിന്നുള്ള ജലമോഴുക്ക് തുടർന്നാൽ ചാലക്കുടിയിൽ ജലനിരപ്പ് മൂന്നു മുതൽ മൂന്നര മീറ്റർ വരെ എത്തിയേക്കാം എന്നാണ് കണക്കുകൂട്ടൽ. പറമ്പിക്കുളത്തെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ ചാലക്കുടിപ്പുഴയിലേക്ക് കൂടുതൽ വെള്ളമെത്തും.

വൃഷ്ടി പ്രദേശത്തു മഴ ഇല്ലാത്തതും, ചാലക്കുടി പുഴയുടെ കൈവഴികളിലും,തോടുകളിലും വെള്ളം കുറഞ്ഞതും ആശ്വാസമാണ്. വേലിയിറക്ക സമയമായതിനാൽ ചാലക്കുടി പുഴയിലെ വെള്ളം കടൽ കൂടുതൽ വലിക്കുന്നുമുണ്ട് .എങ്കിലും ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Related Articles

Latest Articles