തിരുവനന്തപുരം : കനത്ത മഴയിൽ കരകയറിയ നെയ്യാറിലെ വെളളം വരുത്തിവെച്ചത് വ്യാപക കൃഷിനാശം. ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയാണ് നശിച്ചത്. ചെങ്കൽ പഞ്ചായത്തിലെ നെയ്യാറിന് സമീപത്തുള്ള നെച്ചിയൂരിൽ കൃഷി ആവിശ്യത്തിനായി സ്ഥാപിച്ച ഷട്ടർ തകർന്നിന്നു. ഇതോടെയാണ് സമീപത്തെ കരിക്കക്കരി ഏലായിലുൾപ്പെടെ വെള്ളം കയറി കൃഷി നശിച്ചത്.
ഷട്ടറിന്റെ കോൺക്രീറ്റ് തകർന്നത് കഴിഞ്ഞ വർഷം പെയ്ത മഴയിലാണ്. ഇതിന്റെ കേടുപാടുകൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കർഷകർ ചെങ്കൽ പഞ്ചായത്തിലും കൃഷി ഓഫീസിലും പരാതി നൽകിയിരുന്നു.പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസാണ്. ഷട്ടർ തകർന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. എങ്കിലും പഞ്ചായത്ത് അംഗങ്ങളോ ഭരണ സമിതിയോ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.വിളവെടുക്കാൻ നാളുകൾ മാത്രം ശേഷിക്കെയാണ് വെള്ളപ്പൊക്കം കൃഷിയിടത്തെ ബാധിച്ചത്.
ഏക്കർക്കണക്കിന് പ്രദേശത്തെ നെല്ല്, വാഴ, മരച്ചീനി, എന്നിവ നശിച്ചവയിൽ ഉൾപ്പെടുന്നു. ഭൂരിഭാഗം കർഷകരും വായ്പ എടുത്താണ് കൃഷി ഇറക്കിയിരുന്നത്. നിലവിൽ ഉണ്ടായ കൃഷിനാശം കർഷകർക്ക് ഇരുട്ടടി ആയിരിക്കുകയാണ്.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…