Thursday, June 13, 2024
spot_img

സിയാച്ചിനിയിൽ മഞ്ഞുമല ഇടിഞ്ഞു ആറു സൈനികർ മരിച്ചു

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് നാലു സൈനികരടക്കം ആറുപേര്‍ മരിച്ചു. രണ്ടുസൈനികരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിയാച്ചിന്റെ വടക്കുഭാഗത്ത് ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കു മുകളിലേക്കാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞുവീണത്.

തിങ്കളാഴ്ച വൈകിട് മൂന്നരയോടെയാണ് അപകടം നടന്നത്. ഹിമാലയന്‍ പര്‍വതനിരയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനില്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുദിവസം മുമ്പ് ജമ്മുകാശ്മീരിലെ ബാരമുള്ളയിലും സമാനമായ രീതിയില്‍ അപകടം ഉണ്ടായിരുന്നു. കാശ്മീരിലെ തന്നെ ഏറ്റവും തണുത്തുറഞ്ഞ പ്രദേശം, ഓക്‌സിജന്‍ കുറഞ്ഞയിടം, യുദ്ധഭൂമി എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ള സ്ഥലമാണ് സിയാച്ചിന്‍.

Related Articles

Latest Articles