ദില്ലി: ഹത്രാസില്‍ യു.പി പൊലീസ് പിടികൂടി രാജ്യദ്രോഹ കുറ്റം ചുമത്തിയ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനടക്കം നാലുപേരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നവംബര്‍ രണ്ടു വരെ നീട്ടി. രാജ്യദ്രോഹ, യു.എ.പി.എ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകളില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നതിനാലാണ് കസ്റ്റഡി നീട്ടിയത്. സിദ്ദീഖ് കാപ്പനും അതീഖുര്‍ റഹ്മാന്, മസൂദ്, ആലം എന്നിവരും മഥുര ജയിലിലാണ്. ഇവരെ കാണാന്‍ അഭിഭാഷകര്‍ നേരത്തേ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
ആദ്യ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് വിഡിയോ കോണ്‍ഫറന്‍സിങ് വഴി മഥുര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അഞ്ജു രാജ്പുത് മുമ്പാകെ നാലു പേരെയും ഹാജരാക്കിയത്.
അതേസമയം സിദ്ദീഖ് കാപ്പന്റെ ജാമ്യത്തിന് അലഹബാദ് ഹൈകോടതിയെ സമീപിക്കാനാണ് ഹേബിയസ് കോര്‍പസ് ഹർജിയില്‍ സുപ്രീംകോടതി നല്കിയ നിര്‍ദേശം. എന്നാല്‍ നാലു പേരും ലക്ഷം രൂപ വീതമുള്ള ബോണ്ട് കെട്ടിവെക്കണമെന്ന് തിങ്കളാഴ്ച മഥുര മാണ്ഡ് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റും ഉത്തരവിട്ടിരുന്നു.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…