Kerala

“മഞ്ഞലയിൽ മുങ്ങി തോര്‍ത്തി, ഒന്നിനി ശ്രുതി താഴ്ത്തി, അനുരാഗ ഗാനം പോലെ, ശിശിരകാല മേഘമിഥുന……. ”ഭാവഗാനങ്ങളുമായി സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ പി ജയചന്ദ്രന് ഇന്ന് 78 ആം പിറന്നാൾ മധുരം

മധുരതരമായ ഗാനങ്ങളിലൂടെ മലയാളികളുടെ ഭാവഗായകനായി മാറിയ പി ജയചന്ദ്രന് ഇന്ന് 78 ആം പിറന്നാൾ(P Jayachandran Birthday). സംഗീതപ്രേമികളെ നിരന്തരം തന്റെ മനോഹരമായ ശബ്ദത്തിലൂടെ ആനന്ദത്തിലാറാടിയ്ക്കുന്ന ജയചന്ദ്രനെ മലയാളസിനിമാലോകം സ്‌നേഹപൂര്‍വ്വം ജയേട്ടനെന്നാണ് വിളിയ്ക്കുന്നത്.

സംഗീതപ്രേമികളുടെ കാതോരത്ത് ഭാവഗാനങ്ങളുമായ് അദ്ദേഹം മെല്ലെ തഴുകിയെത്തിയിട്ട് അഞ്ച് പതിറ്റാണ്ടിലേറെയായി, ഇതുവരെ പതിനയ്യായിരത്തിലേറെ പാട്ടുകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്
മഞ്ഞലയിൽ മുങ്ങി തോര്‍ത്തി, ഒന്നിനി ശ്രുതി താഴ്ത്തി, അനുരാഗ ഗാനം പോലെ, ശിശിരകാല മേഘമിഥുന, പൂവേ പൂവേ പാലപ്പൂവേ, പൊന്നുഷസ്സെന്നും, തേരിറങ്ങും മുകിലേ, സ്വയം വര ചന്ദ്രികേ, ആലിലത്താലിയുമായ്, നീയൊരു പുഴയായ്, തങ്കമനസ്സ് അമ്മ മനസ്സ്, ഇതളൂര്‍ന്നു വീണ, ഓലഞ്ഞാലി കുരുവി തുടങ്ങി എത്ര കേട്ടാലും മതിവരാത്ത അനേകമനേകം ഗാനങ്ങളിലൂടെ മലയാളികളുടെ കാതോരത്ത് കൂടുകൂട്ടിയ പാട്ടുപെട്ടിയാണ് ഭാവഗായകൻ പി ജയചന്ദ്രൻ.

1965 മുതൽ സിനിമാ സംഗീത ലോകത്തുള്ളയാളാണ് പി ജയചന്ദ്രൻ. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ അദ്ദേഹം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബോളിവുഡിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രതി പൂവൻ കോഴി എന്ന സിനിമയിലാണ് അദ്ദേഹം ഒടുവിലായി പാടിയത്.
1944 മാര്‍ച്ച് മൂന്നിന് ഇരിങ്ങാലക്കുട പാലിയത്ത് ജനിച്ച അദ്ദേഹം സുവോളജിയിൽ ബിരുദം നേടിയിട്ടുണ്ട്. സ്കൂള്‍ കലോത്സവങ്ങളിൽ മൃദംഗവും ലളിതഗാനത്തിലും നിരവധി സമ്മാനങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെയാണ് അദ്ദേഹം സംഗീതലോകത്തേക്ക് എത്തിയത്. ഭാര്യ ലളിത, മക്കള്‍ ലക്ഷ്മിയും ദിനനാഥുമാണ്. ഇത്തവണ പ്രത്യേകിച്ച്‌ പിറന്നാൾ ആഘോഷങ്ങളില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ്‌ പി ജയചന്ദ്രന്റെ തീരുമാനം. ഭാര്യ ലളിതയ്‌ക്കും മക്കളായ ദിനനാഥിനും ലക്ഷ്മിയ്‌ക്കുമൊപ്പം തൃശൂർ പൂങ്കുന്നം വിശ്രാം അപാർട്‌മെന്റ്‌സിൽ ഗുൽമോഹർ ഫ്ലാറ്റിലാണ്‌ താമസം. കുംഭത്തിലെ തിരുവാതിരയാണ്‌ ജന്മനാൾ. അത്‌ ഇത്തവണ മാർച്ച് പന്ത്രണ്ടിനാണ്‌. അന്ന്‌ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊത്ത്‌ ചെറിയ ആഘോഷമുണ്ടാകും.

സംഗീതത്തിൽ അദ്ദേഹത്തിന്‍റെ ആദ്യ ഗുരു രാമനാഥൻ മാഷാണ്. സിനിമയിൽ ദേവരാജൻ മാഷും. സ്വന്തം പിതാവിനെപ്പോലെയാണ് തനിക്ക് ദേവരാജൻ മാഷെന്ന് അഭിമുഖങ്ങളിൽ പി ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട്. അത്രയ്ക്ക് ജീവിതത്തിൽ അദ്ദേഹം സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ വാക്കുകള്‍. അര്‍ജ്ജുനൻ മാഷിനെ ദൈവതുല്യനായാണ് പി ജയചന്ദ്രൻ കാണുന്നത്. വി ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, രാഘവൻ മാഷ് ഇവരും അദ്ദേഹത്തിന്‍റെ സിനിമാ സംഗീത ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയവരാണ്.

1965-ൽ കളിത്തോഴൻ എന്ന സിനിമയിൽ പി ഭാസ്കരൻ എഴുതി ജി ദേവരാജൻ മാഷ് ഈണമിട്ട മഞ്ഞലയിൽ മുങ്ങി തോര്‍ത്തി എന്ന പാട്ടുപാടിക്കൊണ്ടാണ് അദ്ദേഹം സിനിമ സംഗീത ലോകത്തേക്ക് എത്തിയത്. ശേഷം ഇതുവരെ നിരവധി സിനിമകളിൽ മധുരതരമായ പാട്ടുകളിലൂടെ അദ്ദേഹം വിസ്മയിപ്പിച്ചിട്ടുണ്ട്. ട്രിവാൻഡ്രം ലോഡ്ജ് ഉൾപ്പെടെ ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട് അദ്ദേഹം.1986ല്‍ ഇറങ്ങിയ ശ്രീനാരായണ ഗുരുവെന്ന ചിത്രത്തിന് വേണ്ടി പാടിയ ശിവശങ്കരാ സര്‍വ്വ…. എന്നു തുടങ്ങുന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. 1972, 1978, 1999, 2000, 2004, 2015 തുടങ്ങിയ വര്‍ഷങ്ങളിൽ ഏതാനും പാട്ടുകളിലൂടെ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. 1994ലും 1997ലും തമിഴ്‌നാട് സര്‍ക്കാര്‍ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

1 day ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago