Tuesday, October 6, 2026

അനധികൃതമായി റോഹിങ്ക്യൻ കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ച ആറ് പേർ അറസ്റ്റിൽ; പിടിയിലായവർ മനുഷ്യക്കടത്തുമായി ബന്ധമുള്ളവരെന്ന് റിപ്പോർട്ട്

ദില്ലി: അനധികൃതമായി റോഹിങ്ക്യൻ കുടിയേറ്റക്കാരെ രാജ്യത്തെത്തിച്ച ആറ് പേർ പിടിയിൽ(Six held for helping Rohingya Muslims enter India illegally). അതിർത്തി സംസ്ഥാനങ്ങളിലൂടെയാണ് കുടിയേറ്റക്കാരെ ഇന്ത്യയിലേക്കെത്തിയത്. അസിഖുൽ കുംകും അഹമ്മദ് ചൗധരി, സഹലം ലസ്‌കർ, അഹിയ അഹമ്മദ് ചൗധരി, ബപ്പൻ അഹമ്മദ് ചൗധരി, ജമാലുദ്ദീൻ അഹമ്മദ് ചൗധരി, വാൻബിയാങ് സുതിങ് എന്നിവരെയാണ് പിടികൂടിയത്. റോഹിങ്ക്യൻ കുടിയേറ്റക്കാരെ അനധികൃതമായി രാജ്യത്തെത്തിക്കുകയും അവർക്ക് വ്യാജ രേഖകൾ ഉണ്ടാക്കി കൊടുക്കുകയും സ്ഥലവും മറ്റും വാങ്ങാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയുമാണ് ഇവർ ചെയ്തത്.

പ്രതികളിൽ നിന്ന് നിരവധി വ്യാജ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അസം, പശ്ചിമ ബംഗാൾ, മേഘാലയ, ഉൾപ്പെടെയുള്ള അതിർത്തി സംസ്ഥാനങ്ങളിലും കർണാടകയിലുമാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലും ഇവർക്ക് ബന്ധമുണ്ടെന്നാണ് വിവരം. പിടികൂടിയവരിൽ രണ്ട് പേർ ബെംഗളൂരുവിൽ നിന്നാണ് പ്രവർത്തിച്ചിരുന്നത്.

Related Articles

Latest Articles