Sunday, December 28, 2025

ജെയ്ഷെ ബന്ധമുള്ള ആറുപേർ അറസ്റ്റിൽ; സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു

ശ്രീനഗര്‍: ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ആറു പേരെ സുരക്ഷ സേന അറസ്റ്റു ചെയ്തു. സൈന്യവും സിആര്‍പിഎഫും ചേര്‍ന്ന സംഘമാണ് ജമ്മു കശ്മീരിലെ അവന്തിപുരയിൽ നിന്ന് ആറു പേരെയും അറസ്റ്റു ചെയ്ത്. അറസ്റ്റിലായവർ ത്രാല്‍, സംഗം മേഖലകളില്‍ ഗ്രനേഡ് ആക്രമണങ്ങള്‍ നടത്താന്‍ ഭീകരരെ സഹായിച്ചിട്ടുള്ളവരാണെന്നും ഇവര്‍ക്ക് പാകിസ്താനില്‍ നിന്നുള്ളവരുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.

സ്‌ഫോടക വസ്തുക്കള്‍ അടക്കമുള്ള ആയുധങ്ങൾ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. അവന്തിപുരയില്‍ നിന്ന് കഴിഞ്ഞ മാസവും ജെയ്‌ഷെ മുഹമ്മദ് ഭീകരുമായി ബന്ധമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് അറസ്റ്റിലായവര്‍ ഭീകരരെ ഗതാഗതത്തിന് സഹായിച്ചതായും അവർക്ക് ആയുധങ്ങള്‍ എത്തിച്ചു കൊടുത്തതായും കണ്ടെത്തിയിരുന്നു.

Related Articles

Latest Articles