Monday, December 15, 2025

മെക്‌സിക്കോയിലെ അമ്യൂസ്‌മെന്റ് പാർക്കിൽ സിപ് ലൈനിൽ നിന്ന് 40 അടി താഴ്ചയിലേക്ക് വീണ് ആറ് വയസുകാരൻ; കുട്ടി വീണത് നീന്തൽക്കുളത്തിലായതിനാൽ ഒഴിവായത് വൻ ദുരന്തം

മോണ്ടറി : മെക്‌സിക്കോയിലെ മോണ്ടറിയിൽ സിപ്‌ലൈനിൽ നിന്ന് 40 അടി താഴ്ചയിലേക്ക് ആറ് വയസുകാരൻ വീണു . ജൂണ്‍ 25 ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറം ലോകമറിയുന്നത്. പാർക്ക് ഫുണ്ടിഡോരയുടെ ആമസോണിയൻ എക്‌സ്പഡീഷനിലാണ് അപകടം സംഭവിച്ചത്. 40 അടി താഴെയുള്ള നീന്തൽ കുളത്തിലേക്കാണ് വീണതെന്നതിനാൽ ചെറിയ പരിക്കുകളോടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

നീന്തൽ കുളത്തിൽ വീണ കുട്ടിയെ സമീപമുണ്ടായിരുന്ന ടൂറിസ്റ്റാണ് രക്ഷപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles