Wednesday, December 17, 2025

തിരുപ്പതിയിൽ തീർത്ഥാടനത്തിനെത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നു; ആക്രമണം നടന്നത് അച്ഛനമ്മമാരുടെ കൺമുന്നിൽ വച്ച്; മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി

ഹൈദരാബാദ്: തിരുപ്പതിയിൽ തീർത്ഥാടനത്തിനെത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അലിപിരി വാക്ക് വേയിൽ ആണ് ആക്രമണമുണ്ടായത്. അച്ഛനമ്മമാർക്കൊപ്പം നടക്കവേ ആണ് കുട്ടിയെ പുലി ആക്രമിച്ചത്.

ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. പോലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇന്ന് പുലർച്ചെ നാല് മാണിയോട് കൂടിയാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു

Related Articles

Latest Articles