അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഇന്ന് ആരംഭിച്ച പ്രതിഷ്ഠാ ചടങ്ങുകൾ ജനുവരി 22 വരെ തുടരും. പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ 150 ഓളം പണ്ഡിതർ പങ്കെടുക്കും. ‘പ്രയശ്ചിത്’ പ്രാർത്ഥന നടന്നു. വിഷ്ണു പൂജ, ‘ഗോദൻ’,… എന്നിവയും നടക്കും. അതിനുശേഷം വിഗ്രഹം ശുദ്ധീകരിച്ച് ക്ഷേത്രത്തിലേക്ക് മാറ്റും. പ്രധാനമന്ത്രി മോദി തന്നെ ആചാരങ്ങളെ കുറിച്ച് ട്രസ്റ്റിനോട് ചോദിച്ചിരുന്നു. പ്രധാനമന്ത്രി 11 ദിവസത്തെ ഉപവസം അനുഷ്ഠിക്കുകയും വ്രതമെടുക്കുകയും ചെയ്യുകയാണ്. ചടങ്ങിന് 3 ദിനം മുമ്പ് മുതൽ പ്രധാനമന്ത്രി മരകട്ടിലിലാകും ഉറങ്ങുക. ഈ കാലയളവിൽ ശൈത്യകാലമായിരുന്നിട്ടും ഒരു പുതപ്പ് മാത്രമാകും അദ്ദേഹം ഉപയോഗിക്കുക. ഈ കാലയളവിൽ അദ്ദേഹം കർശനമായ ഉപവാസം അനുഷ്ഠിക്കുകയും പഴങ്ങൾ മാത്രം കഴിക്കുകയും ചെയ്യും.
പ്രാണ പ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രി സമ്പൂർണ ഉപവാസം അനുഷ്ഠിക്കുകയും പ്രത്യേക മന്ത്രങ്ങൾ ഉരുവിടുകയും ചെയ്യും. ക്ഷേത്രത്തിന് വേണ്ടി ത്യാഗം സഹിച്ച എല്ലാവരുടെയും പ്രതീകമായി നിർമ്മിച്ചിരിക്കുന്ന ജഡായുവിൻെറ വിഗ്രഹം അദ്ദേഹം ആരാധിക്കും. ശേഷം ക്ഷേത്ര നിർമാണത്തിൽ പങ്കുവഹിച്ച തൊഴിലാളികളെയും പ്രധാനമന്ത്രി മോദി കാണും. വാരണാസിയിലെ ആചാര്യ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെയും കാശിയിലെ മുഖ്യ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിതിന്റെയും നേതൃത്വത്തിൽ 121 ആചാര്യന്മാർ ചേർന്ന് രാംലാലയുടെ ജീവിത സമർപ്പണ ചടങ്ങുകളുടെ എല്ലാ ചടങ്ങുകളും പൂർത്തിയാക്കും.
ജനുവരി 22 ന് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സുരക്ഷാ പ്രശ്നങ്ങൾ കാരണം പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. പിറ്റെ ദിവസം മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.

