Is lack of sleep a problem for you? So here are four habits to fix
നമ്മളില്‍ പലരും ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ച് നേരം ഉറങ്ങുന്ന ശീലം ഉള്ളവരാണ്. ഉച്ചമയക്കം അലസതയുടെയും മടിയുടെയും ലക്ഷണമായാണ് ചിലര്‍ ഇതിനെ കാണുന്നത്. ഉച്ചയുറക്കം ആരോഗ്യത്തിന് നല്ലതാണെന്നാണ് പോഷകാഹാര വിദഗ്ധയായ റുജുത ദിവേകര്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.
ഉച്ചഭക്ഷണത്തിന് ശേഷമുള്ള വിശ്രമം ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉറക്കം നിങ്ങളുടെ ശരീരത്തിന് വിശ്രമം നല്‍കുന്നു. മാത്രമല്ല പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇറിറ്റേറ്റഡ് ബവല്‍ സിന്‍ഡ്രോം (ഐബിഎസ്), മലബന്ധം, മുഖക്കുരു, താരന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ തടയാന്‍ ഇത് സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.
ഉച്ചയ്ക്ക് 30 മിനുട്ട് നേരം ഉറങ്ങണമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പകല്‍ സമയത്ത് മിതമായ വ്യായാമം ചെയ്യുന്നത് രാത്രി ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതായും റുജുത ദിവേകര്‍ പറഞ്ഞു. ഉച്ചയുറക്കം മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി കൂട്ടാനും ഇത് വളരെയധികം സഹായിക്കും. സ്ട്രെസ് ലെവല്‍ കുറയ്ക്കാനും ഉച്ചയുറക്കം ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നിങ്ങളുടെ ഹൃദയത്തിന് ഉച്ചയുറക്കം വളരെ അനിവാര്യമാണെന്നാണ് ബ്രിട്ടനില്‍ നടന്ന പഠനം അവകാശപ്പെടുന്നു. രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉച്ചയുറക്കത്തിനു സാധിക്കുമത്രേ. മധ്യവയസ്കരായ നാനൂറോളം പേരെയാണ് ഗവേഷകര്‍ പഠന വിധേയരാക്കിയത്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ടിരുന്നു ഈ സംഘത്തില്‍.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…