തിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിൽ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. ഹാർബറിലെ താഴംപള്ളി ലേലപ്പുരയ്ക്ക് സമീപം ബോട്ടില്‍ നിന്ന് കായലിൽ വീണ് മത്സ്യത്തൊഴിലാളി മുങ്ങിമരിക്കുകയായിരുന്നു. ചിറയിൻകീഴ് സ്വദേശി ജോൺസൺ (60) ആണ് മരിച്ചത്.
മത്സ്യബന്ധനം കഴിഞ്ഞ് തുറമുഖത്തേക്ക് തിരികെയെത്തിയ ബോട്ടിൽനിന്നും ഹാർബറിലേക്ക് മത്സ്യം ഇറക്കുകയായിരുന്നു ജോൺസൻ. എന്നാൽ ഇതിനിടയിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ കായലിൽ ചാടി ജോൺസനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

