കോഴിക്കോട്: സ്മിത മേനോനെ മഹിളാ മോർച്ച ഭാരവാഹിയാക്കിയത് തൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്മിതയുടെ നിയമനത്തിന് വി. മുരളീധരനുമായി ഒരു ബന്ധവുമില്ല എന്ന് അദ്ദേഹം പറഞ്ഞു.
യുഎഇയിൽ നടന്ന മന്ത്രിതല യോഗത്തിൽ പ്രോട്ടോക്കോൾ മറികടന്ന് വി.മുരളീധരൻ സ്മിത മേനോനെ പങ്കെടുപ്പിച്ചെന്ന ആരോപണം ചർച്ചയാകുന്നതിനിടെയാണ് അവരുടെ മഹിളാമോർച്ചയുടെ സ്ഥാനലബ്ധിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ വ്യക്തത വരുത്തിയത്. വി.മുരളീധരനെതിരായ വിവാദത്തിൽ സിപിഎം ഒത്താശയോടെ വ്യക്തിഹത്യ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്മിതാ മേനോന്‍ മഹിളാ മോര്‍ച്ചയുടെ പുതിയ ഭാരവാഹിപ്പട്ടികയില്‍ സംസ്ഥാന സെക്രട്ടറിയാണ്.

