കണ്ണൂർ: മകനെ ജാമ്യത്തിലിറക്കാൻ എത്തിയ വയോധികയോട് ധർമടം എസ് എച്ച് ഒ മോശമായി പെരുമാറിയ സംഭവത്തിൽ ദുർബലമായ വകുപ്പുകൾ മാത്രം ചുമത്തിയ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ധർമടം എസ് എച്ച് ഒ കെവി സ്മിതേഷിനെതിരെയാണ് ദുർബലമായ വകുപ്പുകൾ ചുമത്തിയത്.ഈയൊരു നടപടിയിലൂടെ സർക്കാർ ജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു.
നിയമം നടപ്പാക്കേണ്ട പോലീസ് അപരിഷ്‌കൃതവും മനുഷ്യത്വരഹിതവുമായാണ് പെരുമാറുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ധർമടത്ത് കണ്ടതെന്നും, പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും സർക്കാരിനും സിപിഎമ്മിനും വേണ്ടപ്പെട്ടവർ എത്ര വലിയ ക്രിമിനൽ ആയാലും സംരക്ഷിക്കുമെന്ന സന്ദേശമാണ് ധർമടത്തും നടപ്പാക്കുന്നതെന്നും വി ഡി സതീശൻ ആഞ്ഞടിച്ചു

