India

സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം; അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി

അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി സുരേന്ദ്ര സിം​ഗിന് നേരെ വെടിയുതിർത്ത കേസിൽ അഞ്ച് പേര്‍കൂടി അറസ്റ്റിൽ. വാസിം, നാസിം, ​ഗോലു, രാമചന്ദ്ര, ധർമനാഥ ​ഗുപ്ത എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ബരോളിയ ​ഗ്രാമത്തിലെ മുൻ ഗ്രാമ തലവൻ കൂടിയായ സുരേന്ദ്ര സിം​ഗിന് നേരെ വെടിയുതിർത്ത കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. സുരേന്ദ്ര സിം​ഗിന്റെ സഹോദരൻ നരേന്ദ്ര സിം​ഗിന്റെ പരാതിയിൻമേലാണ് പൊലീസ് നടപടി. അമേഠിയിലെ ജാമോ പൊലീസ് സ്റ്റേഷനിലാണ് നരേന്ദ്ര സിം​ഗ് പരാതി നൽകിയത്.

സംഭവം നടന്ന ദിവസം (മെയ് 25 ശനിയാഴ്ച) രാത്രി 11.30-ഓടെ ബൈക്കിലെത്തിയ അക്രമികൾ വീടിന് മുന്നിലെ വരാന്തയിൽ ഉറങ്ങുകയായിരുന്ന സുരേന്ദ്ര സിം​ഗിന് നേരെ നിറയൊഴിക്കുകയായിരുന്നു. മരുമക്കളായ അഭയ്, അനുരാ​ഗ് എന്നിവർക്കൊപ്പമാണ് സുരേന്ദ്ര സിം​ഗിന് കിടന്നിരുന്നത്. വെടിയുതിർക്കുന്നതിന്റെ ശബ്ദം കേട്ട് ഉമ്മറത്തെത്തിയപ്പോഴാണ് തലയ്ക്ക് വെടിയേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന സഹോദരനെ കാണുന്നത്. വെടിവച്ച സമയത്ത് വീടിന്റെ ഉമ്മറത്ത് കൂടി വാസിം, നാസിം, ​ഗോലു, രാമചന്ദ്ര എന്നിവർ ഓടിപോകുന്നത് കണ്ടതായും നരേന്ദ്ര സിം​ഗ് നൽകിയ പരാതിയിൽ ആരോപിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് ധർമനാഥ ​ഗുപ്ത എന്നയാളുമായി സുരേന്ദ്ര സിം​ഗ് തർക്കത്തിലായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ രാമചന്ദ്രയും തങ്ങളുടെ അടുത്തബന്ധുവും തമ്മിൽ തർക്കമുണ്ടായിരുന്നതായും നരേന്ദ്ര സിം​ഗ് പറ‍ഞ്ഞു. ഐപിസി 302 (കൊലപാതകം), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്ന് ജാമോ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാജീവ് സിം​ഗ് പറഞ്ഞു.

അതേസമയം, രാഷ്ട്രീയ വൈരാ​ഗ്യമോ പഴയ തർക്കമോ ആയിരിക്കാം കൊലപാതകത്തിന് പിന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അടുത്ത 12 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നതായും ഡിജിപി ഓം പ്രകാശം സിം​ഗ് വ്യക്തമാക്കി. കേസിൽ ഉടൻ നടപടി എടുത്ത് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് നിർദ്ദേശം നൽകിയതായും ഡിജിപി പറഞ്ഞു.2014-ലെ തിരഞ്ഞെടുപ്പ് മുതൽ സ്മൃതിക്കൊപ്പം പ്രവർത്തിക്കുന്നയാളാണ് സുരേന്ദ്ര. ലോക്സഭ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം നേടിയ സ്മൃതി ഇറാനിയുടെ അടുത്ത അനുനായി വെടിയേറ്റ് മരിച്ചെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് അമേഠി ജനത.

B4 Admin

Recent Posts

അമേരിക്കയിലേക്ക് കടത്തിയത് അഞ്ച് ലക്ഷം ഗുളികകൾ; അന്താരാഷ്ട്ര ലഹരിശൃംഖലയ്ക്ക് ഇന്ത്യയിൽ പൂട്ടിട്ട് എൻസിബി!

അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി…

11 minutes ago

അന്താരാഷ്ട്ര ലഹരി മാഫിയയ്ക്ക് കനത്ത പ്രഹരം: ‘ഓപ്പറേഷൻ മൺസൂൺ തണ്ടർ’ ദൗത്യത്തിൽ ആറുപേർ പിടിയിൽ!

അമേരിക്കൻ വിപണിയിലേക്ക് അനധികൃതമായി മയക്കുമരുന്നും സൈക്കോട്രോപിക് ഗുളികകളും കടത്തിയിരുന്ന വൻ അന്താരാഷ്ട്ര ശൃംഖലയുടെ ഇന്ത്യൻ കണ്ണികൾക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ…

19 minutes ago

കൊൽക്കത്തയിൽ എബിവിപിയുടെ പുസ്തകസ്റ്റാളിന് നേരെ ആക്രമണമെന്ന് ആരോപണം: സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ കീറിയതായി പരാതി, കർശന നടപടിയാവശ്യപ്പെട്ട് സംഘടന

കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലും കൊൽക്കത്ത മെഡിക്കൽ കോളേജിലും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ അക്രമം നടന്നതായി ആരോപിച്ച് അഖില ഭാരതീയ…

41 minutes ago

റിയാദിലെ പിഐഎഫ് ടവറിന് നേരെ ഹൂത്തി മിസൈൽ ആക്രമണം: ഏഴ് നിലകളിലെ ജനാലകൾ തകർന്നു, ആളപായമില്ല

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ നവംബർ…

44 minutes ago

മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താം: അനുമതി റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം!

മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വഴിത്തിരിവ്. പരീക്ഷ നടത്താനുള്ള അനുമതി പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചതിനെതിരെ നൽകിയ…

44 minutes ago

മുസ്ലിം ബ്രദർഹുഡിനെ ഭീകരസംഘടനാ പട്ടികയിൽ സ്ഥിരമായി ഉൾപ്പെടുത്തി ഈജിപ്ത്: പ്രവർത്തനങ്ങൾക്കും സാമ്പത്തിക ഇടപാടുകൾക്കും സമ്പൂർണ വിലക്ക്

മുസ്ലിം ബ്രദർഹുഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽ സ്ഥിരമായി ഉൾപ്പെടുത്തി ഈജിപ്ത്. നവംബർ 9-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവിലൂടെയാണ്…

47 minutes ago