ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ഇന്ത്യയുടെ സ്മൃതി മന്ദാന. റേച്ചല്‍ ഹെയ്ഹോ ഫ്ളിന്റിന്റെ പേരില്‍ അറിയപ്പെടുന്ന പുരസ്കാരമാണ് മന്ദാനയ്ക്ക് ലഭിക്കുക. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ മന്ദാന സെഞ്ച്വറിയുമായി തേടിയിരുന്നു.
ഇന്ത്യക്കു വേണ്ടി 22 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും 38.86 ശരാശരിയില്‍ 855 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കമാണിത്. വനിതാ ഏകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം 2018ല്‍ മന്ദാന നേടിയിരുന്നു. ഐസിസിയുടെ ഉയര്‍ന്ന അവര്‍ഡ് രണ്ടുതവണ നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് മന്ദാന.
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റില്‍ നേടിയ സെഞ്ച്വറിയാണ് കഴിഞ്ഞ വര്‍ഷത്തെ മന്ദാനയുടെ ഏറ്റവും മികച്ച പ്രകടനം. അതേസമയം ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് പാക് താരം ഷഹീന് ഷാ അഫ്രീദിയാണ് സ്വന്തമാക്കിയത്.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…