സ്മൃതി മന്ദാന, ഇന്ത്യൻ ക്രിക്കറ്റിലെ ലേഡി സെവാഗിന് ഇന്ന് 25-ാം ജന്മദിനമായിരുന്നു.ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലംഗമാണ്. വലിയ ആരാധകരില്ലാതിരുന്ന വനിത ക്രിക്കറ്റിന് ക്രിക്കറ്റ് പ്രേമികൾക്കിടയില്‍ മേല്‍വിലാസമുണ്ടാക്കി കൊടുത്ത താരമാണ് ഇന്ത്യൻ ഓപ്പണർ സ്‌മൃതി മന്ദാന. ഇടംകൈ കൊണ്ട് അതി സുന്ദരമായി ബൗണ്ടറികൾ നേടുന്ന സ്‌മൃതിക്ക് കളിക്കളത്തിന് പുറത്തും നിരവധി ആരാധകരാണ് ഉള്ളത്. ഇന്ത്യന്‍ ടീമില്‍ വെടിക്കട്ട് ബാറ്റിങ്ങിലൂടെ ഇപ്പോൾ സ്ഥിരസാന്നിധ്യമായ താരമാണ് മന്ദാന. സൗന്ദര്യം കൊണ്ടും ബാറ്റിങ് മിടുക്ക് കൊണ്ടും ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോക ക്രിക്കറ്റിലെ സെന്‍സേഷനായി മാറി താരം.
ഒഴുക്കൻ മട്ടില്‍ ബാറ്റ് ചെയ്തിരുന്ന വനിതാ താരങ്ങൾ നിറഞ്ഞ ഇന്ത്യൻ ടീമിലേക്ക് നിറഞ്ഞ പുഞ്ചിരിയും അതിനേക്കാൾ മികവുള്ള സ്‌ട്രോക്ക് പ്ലേയുമായി കടന്നുവന്ന സ്‌മൃതി ഇന്ത്യൻ വനിത ടീമിലെ മൂന്ന് ഫോർമാറ്റിലെയും സ്ഥിരം സാന്നിധ്യമാണ്. ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം എന്ന ബഹുമതി സ്മൃതി മന്ദാനയുടെ പേരിലാണ്.അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വനിതകളുടെ ഓൾസ്റ്റാർ ടീമിലംഗമായ ഒരേയൊരു ഇന്ത്യക്കാരിയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതു മുതല്‍ സ്മൃതിക്ക് ആരാധകര്‍ ഏറെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെത്തി ചുരുങ്ങിയ കാലം കൊണ്ടു പല റെക്കോര്‍ഡുകളും സ്മൃതി തന്റെ പേരിലാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വനിതകളുടെ ഏകദിന, ട്വന്‍റി 20 ടീം ഓഫ് ദ ഇയറില്‍ രണ്ടിലും ഇടം പിടിച്ചതും സ്മൃതി തന്നെ. രണ്ട് ടെസ്റ്റ്, 51ഏകദിനം, 75 ടി20 മത്സരങ്ങളില്‍ നിന്നായി 3822 റൺസാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്.
ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2,000 റണ്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്മൃതിയുടെ പേരിലാണ്. 51 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മൃതി മന്ദാന 2000 റണ്‍സിലെത്തിയത്. അതിവേഗം 2000 റണ്‍സ് അടിച്ചുകൂട്ടിയവരുടെ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ 48 ഇന്നിങ്‌സുകളില്‍ നിന്ന് 2000 റണ്‍സ് അടിച്ചുകൂട്ടിയ ശിഖര്‍ ധവാനാണ് സ്മൃതിക്ക് മുന്നിലുള്ള ഏക ഇന്ത്യന്‍ താരം.തുടർച്ചയായി 10 തവണ 50 റൺസ് നേടുന്ന ലോക റെക്കോഡും സ്മൃതിക്ക് മാത്രം സ്വന്തമാണ്. ഇന്ത്യൻ വനിതാ ടി20 ടീം വൈസ് ക്യാപ്‌റ്റൻ സ്മൃതി മന്ദാനക്ക് ജന്മദിനാശംസകൾ..!

