International

“ഇമ്രാനെ വിറപ്പിച്ച ഭാരതത്തിന്റെ പെൺകരുത്ത്”; അറിയാമോ സ്‌നേഹ ദുബെ യഥാർത്ഥത്തിൽ ആരാണെന്ന്?

ദില്ലി: യുഎന്നിൽ ഇമ്രാൻ ഖാന്റെ വായടപ്പിച്ച ഭാരതത്തിന്റെ പെൺകരുത്തിനെ തിരഞ്ഞ് സോഷ്യൽ മീഡിയ (Social Media). യുഎന്നിലെ ഇന്ത്യൻ സെക്രട്ടറിയായ സ്‌നേഹ ദുബെയുടെ പ്രസംഗം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വീഡിയോ പങ്കുവച്ച് എത്തിയത്. പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്‍റെ ആരോപണങ്ങൾക്ക് അക്കമിട്ടതും കുറിക്കുകൊള്ളുന്നതുമായ മറുപടിയായിരുന്നു സ്നേഹയുടേത്. വെസ്റ്റിൻഡീസ് പേസർമാർക്കു മുന്നിൽപ്പോലും ഇങ്ങനെ തുറന്നുകാണിക്കപ്പെട്ടിട്ടുണ്ടാവില്ല, മുൻ പാക് ഓൾറൗണ്ടർ കൂടിയായ ഇമ്രാൻ. എന്നാൽ ആരാണ് സ്നേഹ ദുബെ എന്നതായി എല്ലാവരുടെയും കൗതുകം നിറഞ്ഞ അന്വേഷണം. അതേസമയം സ്‌നേഹയുടെ പാകിസ്ഥാനെതിരായ ശക്തമായ വാക്കുകൾ ട്വിറ്ററിൽ ട്രെൻഡിംഗായി മാറി.‘നിങ്ങളെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

“അഗ്നിശമന സേനയുടെ വേഷം ധരിച്ച് തീയിടുന്ന രാജ്യമാണിത്. അയൽക്കാരെ മാത്രമേ ഉപദ്രവിക്കൂ എന്ന വിശ്വാസത്തിൽ പിന്നാമ്പുറത്തു ഭീകരരെ വളർത്തുന്ന രാജ്യമാണു പാകിസ്ഥാൻ. ഞങ്ങളുടെ മേഖല, ലോകമൊട്ടാകെത്തന്നെ ഇവരുടെ നയങ്ങൾ മൂലം ദുരിതമനുഭവിക്കുന്നു. മറുവശത്ത് സ്വന്തം രാജ്യത്തെ വിഭാഗീയ സംഘർഷങ്ങൾ മൂടിവയ്ക്കാൻ ഇവർ ഭീകരതയെ ഉപയോഗിക്കുന്നു”- യുഎന്നിൽ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെയുടെ വാക്കുകൾ നിമിഷങ്ങൾക്കുള്ളിലാണു സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ആരാണ് സ്‌നേഹ ദുബെ?

2012 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവ്വീസ് ഓഫീസറാണ് സ്‌നേഹ ദുബെ. ജെഎൻയുവിൽ നിന്ന് ഇന്റർ നാഷണൽ റിലേഷനിൽ എംഫിൽ നേടിയിട്ടുണ്ട്. 12 വയസ്സുമുതലുള്ള ആഗ്രഹമാണ് ഐഎഫ്എസ് ഓഫീസറാവണമെന്നത് സ്‌നേഹ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 2011ലെ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷ പാസാവുകയും ചെയ്തു. ആദ്യം വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു സ്‌നേഹയ്‌ക്ക് നിയമനം. പിന്നീട് മാഡ്രിഡിലെ ഇന്ത്യൻ എംബസിയിലേക്ക് മാറി. ഇതിന് ശേഷമാണ് യുഎന്നിലെ ഇന്ത്യൻ സെക്രട്ടറിയാകുന്നത്.

പാക് ഭീകരതയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയാണ് സ്‌നേഹ ദുബെ(Sneha Dubey) ഇന്ന് ചർച്ചാവിഷയമായത്. കശ്മീർ വിഷയം, താലിബാനുള്ള പിന്തുണ, ആഗോള തലത്തിലെ ഇസ്ലാമോഫോബിയ തുടങ്ങിയവയായിരുന്നു ഇമ്രാൻ ഖാന്റെ പ്രസംഗത്തിലെ ഉള്ളടക്കം. എന്നാൽ പാകിസ്ഥാൻ തീവ്രവാദം വളർത്തുകയാണെന്ന് സ്‌നേഹ ദുബെ ആഞ്ഞടിച്ചു. ഭീകരർ സ്വതന്ത്രമായി നടക്കുന്ന രാജ്യമാണ് പാകിസ്ഥാൻ എന്നായിരുന്നു സ്‌നേഹയുടെ പ്രതികരണം. രാജ്യത്തെ വർഗ്ഗീയ സംഘർഷങ്ങൾ ഭീകരവാദ പ്രവർത്തനങ്ങളായി മാറുകയാണ്.

പാക് നേതാക്കൾ ഇന്ത്യയെ കുറിച്ച് വ്യാജപ്രചാരണം നടത്തി ലോകത്തെ കബളിപ്പിക്കുന്നത് ഇതാദ്യമല്ല. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യം പാകിസ്ഥാനില്ലെന്നും സ്‌നേഹ മുന്നറിയിപ്പ് നൽകി. പാകിസ്ഥാന്റെ സമീപനം തീ കെടുത്തുന്നവനെന്ന് വിശേഷിപ്പിച്ച് പുരയ്‌ക്ക് തീയിടുന്ന പോലെയാണ്. അയൽ രാജ്യങ്ങളെ മാത്രമെ നശിപ്പിക്കൂ.. എന്ന് കരുതിയാണ് പാകിസ്ഥാൻ ഭീകരരെ (Pakistan Terrorists) വളർത്തുന്നത്. എന്നാൽ അവരുടെ നയങ്ങൾ കാരണം ലോകം ബുദ്ധിമുട്ടുകയാണ്. ഒസാമ ബിൻ ലാദന് പോലും അഭയം നൽകിയ രാജ്യമാണ് പാകിസ്ഥാനെന്നും രക്തസാക്ഷിയാണെന്ന് പറഞ്ഞ് അയാളെ ആദരിക്കുകയാണെന്നും സ്‌നേഹ വിമർശിച്ചിരുന്നു.

Anandhu Ajitha

Recent Posts

വെനസ്വേലയുടെ ഭാവി അമേരിക്ക തീരുമാനിക്കുമെന്ന് ട്രമ്പ് ! വിചാരണയ്ക്കായി മഡൂറോയെയും ഭാര്യയെയും യുദ്ധക്കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുന്നു

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…

8 hours ago

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം! പൂജപ്പുരയിൽ ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…

9 hours ago

ഗുവാഹാത്തിയിൽ വാഹനാപകടം ! നടൻ ആശിഷ് വിദ്യാർത്ഥിയും ഭാര്യയ്ക്കും പരിക്ക്

ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…

9 hours ago

അമേരിക്ക നടത്തിയത് ക്രിമിനൽ അധിനിവേശമെന്ന് വെനസ്വേല ! ഐക്യരാഷ്ട്രസഭ അടിയന്തര രക്ഷാസമിതി യോഗം ചേരണമെന്ന് ആവശ്യം

കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…

9 hours ago

ഒരു സിനിമ കാണുന്നതുപോലെ ഞാൻ അത് തത്സമയം കണ്ടു” മഡൂറോയുടെ അറസ്റ്റിൽ ഡൊണാൾഡ് ട്രമ്പ് ; ഇറാനിലെ ആണവ ഭീഷണിയെ നേരിട്ടതിനേക്കാൾ വലിയ നേട്ടമെന്ന് അവകാശവാദം

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…

10 hours ago

വെള്ളാപ്പള്ളിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നവർ ഓർക്കണം ! ഇത് വാരിയൻ കുന്നന്റെ 1921 അല്ല ! നരേന്ദ്രമോദി നയിക്കുന്ന 2026 ആണ് ! യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാപ്രസിഡന്റിന് മറുപടിയുമായി അഡ്വ. ബി ഗോപാലകൃഷ്ണൻ

വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…

11 hours ago