Wednesday, May 15, 2024
spot_img

മുസ്ലിം ലീഗിന്റേത് സമുദായത്തിന്റെ ചെലവില്‍ ദേശവിരുദ്ധ രാഷ്ട്രീയം കളിക്കുന്ന നെറികെട്ട അജന്‍ഡ: ശോഭാ സുരേന്ദ്രന്‍

പൗരത്വ ബില്ലിനോട് പാര്‍ലമെന്റില്‍ മുസ്ലിം ലീഗ് സ്വീകരിച്ച നിഷേധാത്മക നിലപാട് മുസ്ലിം സമുദായത്തിന്റെ ചെലവില്‍ ദേശവിരുദ്ധ രാഷ്ട്രീയം കളിക്കുന്ന നെറികെട്ട അജന്‍ഡയുടെ ഭാഗമാണണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ ഇതുകൊണ്ടൊന്നും അവര്‍ക്ക് ഒരൊറ്റ മുസ്ലിമിനെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. നേരത്തേ മുത്തലാഖ് ബില്ലിന്റെയും ജമ്മു കശ്മീര്‍ കേന്ദ്ര ഭരണപ്രദേശമാക്കുന്നതു സംബന്ധിച്ച കേന്ദ്ര തീരുമാനത്തിന്റെയും കാര്യത്തില്‍ ഇത് വ്യക്തമായതാണ്. അവര്‍ പതിവുപോലെ മുസ്ലിം സമുദായത്തിന്റെ പേരില്‍ അന്നും എതിര്‍ത്തു.

എന്നാല്‍ മുത്തലാഖ് നിയമം മുസ്ലിം സമുദായം പൊതുവെയും ആ സമുദായത്തിലെ സ്ത്രീകള്‍ പ്രത്യേകിച്ചും സ്വാഗതം ചെയ്യുന്നതാണ് പിന്നീടു കണ്ടത്. ജമ്മു കശ്മീര്‍ വിഷയത്തെയും വര്‍ഗീയവത്‌രകരിക്കാനുള്ള ശ്രമം വിജയിച്ചില്ല. അവിടെ ഇപ്പോള്‍ തീവ്രവാദികളെ പേടിക്കാതെ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നുണ്ട്. പൗരത്വബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന പ്രചരണവും ഇതുപോലെ പൊളിഞ്ഞു പോകും.

ലീഗ് ഇവിടുത്തെ അധികാര രാഷ്ട്രീയത്തില്‍ തരംപോലെ നിന്ന് സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കുന്ന നേതാക്കന്‍മാരുടെ പാര്‍ട്ടിയാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ഇന്ത്യയെ പൊതുവായി കാണുന്ന രാഷ്ടീയ കാര്യപരിപാടി പോലുമില്ല.

Related Articles

Latest Articles