Saturday, December 13, 2025

സോളാർ മാനനഷ്ടക്കേസ്: വി എസിന് ആശ്വാസം; നഷ്ടപരിഹാര വിധി ജില്ലാ കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: അപകീര്‍ത്തി കേസില്‍ ഉമ്മന്‍ചാണ്ടിക്ക് (oommen chandy) തിരിച്ചടി. മാനനഷ്ടക്കേസില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന സമ്പ് കോടതി വിധി സെക്ഷന്‍സ് കോടതി സ്റ്റേ ചെയ്തു. കേസില്‍ വിഎസിന്‍രെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു.

നേരത്തെ നഷ്ട പരിഹാരം നൽകണമെന്ന കീഴ്കോടതി വിധിക്കെതിരെ വി.എസ് അപ്പീൽ നൽകിയിരുന്നു. വിധി യുക്തി സഹമല്ലെന്നും ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കാതെയാണെന്നും വി.എസിൻറെ ഓഫീസ്‌ ചൂണ്ടിക്കാണിച്ചിരുന്നു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 ജൂലൈ ആറിനു ചാനൽ അഭിമുഖത്തിലാണ് അന്നു പ്രതിപക്ഷനേതാവായിരുന്ന വിഎസ് ആരോപണങ്ങൾ ഉന്നയിച്ചത്. സരിതാ നായരുടെ മറവിൽ ഉമ്മൻ ചാണ്ടി സോളാർ കമ്പനി രൂപീകരിച്ചെന്നും മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചെന്നും വിഎസ് ആരോപിച്ചിരുന്നു.

Related Articles

Latest Articles