തിരുവനന്തപുരം: വ്യവസായിയായ ടിസിമാത്യുവിന് സോളാര് പാനലുകളുടെയും കാറ്റാടി യന്ത്രങ്ങളുടെ വിതരണാവകാശം നല്കാമെന്ന് പറഞ്ഞ് 1.5 കോടി രൂപ തട്ടിയെടുത്തെന്ന കേസില് അന്തിമ വാദം പൂര്ത്തിയായി. കേസില് ഈ മാസം 13ന് വിധി പറയും. ബിജു രാധാകൃഷ്ണന്, സരിത എസ് നായര് എന്നിവരാണ് കേസിലെ പ്രതികള്.
2013 ലാണ് കേസിന് ആസ്പദമായ സംഭവം.തിരുവനന്തപുരം കൊല്ലം ജില്ലകളിലെ സോളാര് ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശം നല്കാമെന്ന് വാഗ്ദാനം ചെയ്താണ് പട്ടം സ്വദേശിയും വ്യവസായിയും ആയ ടിസിമാത്യുവില് നിന്ന് സരിതയും ബിജുവും പണം തട്ടിയെടുത്തത്. ഉടമ്പടി ഉണ്ടാക്കിയിരുന്നത് ടീം സോളാര് എനര്ജി സൊല്യൂഷന്സ് കമ്പനിയും ലിവ ബില്ഡേഴ്സ് ആന്ഡ് പ്രോപ്പര്ട്ടീസ് എന്ന കമ്പനിയും തമ്മിലായിരുന്നു. വര്ഷം തോറും ഏഴ് ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കാന് കഴിയുമെന്നും മുടക്കുന്ന പണത്തിന് ഇരട്ടി വരുമാനം ലഭിക്കുമെന്നും തമിഴ്നാട് പ്രദേശത്ത് നിലവില് ധാരാളം കാറ്റാടി യന്ത്രങ്ങള് ഉണ്ടെന്നും സരിത പറഞ്ഞു വിശ്വസിപ്പിച്ചെന്നുമാണ് പരാതി. ഇതിന് മുഴുവന് ചരട് വലി നടത്തിയത് ബിജു രാധാകൃഷ്ണനായിരുന്നെന്നും മാത്യുവിന്റെ അഭിഭാഷക കെ കുസുമം കോടതിയെ അറിയിച്ചു. ആറ് വര്ഷത്തെ നിയമയുദ്ധത്തിന് ശേഷമാണ് കേസില് 13 ന് വിധി പറയുന്നത്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…