Monday, May 20, 2024
spot_img

12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ആദ്യത്തേതായ ഈ ക്ഷേത്രത്തെക്കുറിച്ച് പ്രചരിക്കപ്പെടുന്ന വസ്തുകള്‍

രൂപകകല്പനയിലെ അത്ഭുതം എന്ന ഒറ്റവാക്കില്‍ മാത്രം വിശേഷണം ഒതുങ്ങുന്ന ക്ഷേത്രമല്ല ഗുജറാത്തിലെ സോമനാഥ ക്ഷേത്രം. വിശ്വാസങ്ങളുട‌െ കാര്യത്തിലും ആചാരങ്ങളിലുമ എന്തിനധികം പ്രചരിക്കുന്ന നിഗൂഢതകളില്‍ പോലും സോമനാഥ ക്ഷേത്രത്തിന് മറ്റൊരു പരിവേഷമാണ്. 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഏറ്റവും ആദ്യത്തേതായ ഈ ക്ഷേത്രത്തെക്കുറിച്ച് പ്രചരിക്കപ്പെടുന്ന ചില വസ്തുകള്‍ വായിക്കാം…

അമ്പരപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നില്‍പ്പുണ്ട്. നിര്‍മ്മിതിയുടെ കാര്യത്തിലും പ്രതിഷ്ഠ. വിശ്വാസങ്ങള്‍ തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അതിശയിപ്പിക്കുന്ന എന്തെങ്കിലും കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും ആദ്യത്തേത് ഒഴുകി നടക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടുത്തെ ശിവലിംഗ പ്രതിഷ്ഠയാണ്. കൃഷ്ണനുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിലെ ഈ വിശ്വാസമുള്ളത്. കൃഷ്ണനുമായി ബന്ധപ്പെട്ടിരിക്കുന്ന, തത്ത്വചിന്തകന്റെ ശില എന്നു വിളിക്കപ്പെടുന്ന സ്യമന്തക് മണി ഇവിടുത്തെ ശിവലിംഗത്തിന്‍റെ ഉള്ളിലായാണത്രെ സൂക്ഷിച്ചിരിക്കുന്നത്.

സ്വര്‍ണ്ണം സൃഷ്ടിക്കുവാന്‍ പര്യാപ്തമായ ഒരു മാന്ത്രികക്കല്ലാണിതെന്നാണ് പണ്ടുമുതലേ വിശ്വസിച്ചുപോരുന്നത്.കല്ലിന് ആൽക്കെമിക്കൽ, റേഡിയോ ആക്ടീവ് ഗുണങ്ങൾ ഉണ്ടെന്നും അതിന് ചുറ്റും ഒരു കാന്തികക്ഷേത്രം സൃഷ്ടിക്കാൻ ശിവലിംഗത്തിനുള്ളിലെ സ്യമന്തക് മണിക്കു കഴിയുമെന്നും പണ്ടുമുതല്‍ തന്നെ പറയപ്പെടുന്നുണ്ട്. ഇതുകാരണം വെള്ളത്തില്‍ മുങ്ങാതെ പൊങ്ങിക്കിടക്കുവാന്‍ ഇത് ശിവലിംഗത്തെ സഹായിക്കുന്നുവത്രെ.

 

Related Articles

Latest Articles