Sunday, June 2, 2024
spot_img

കേട്ടാൽ ഞെട്ടി പോകുന്ന കൊടുംക്രൂരത…. മകന്റെ ചവിട്ടേറ്റ് വയോധികയുടെ കണ്ണ് തകർന്നു

പാവറട്ടി: മകന്റെ ചവിട്ടേറ്റ് വയോധികയുടെ കണ്ണ് തകർന്നു. കണ്ണിൽ രക്തം തളം കെട്ടി അപകടാവസ്ഥയിലായ വയോധികയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരിക്കുകയാണ്. കാക്കശേരി പുളിഞ്ചേരി പടി പാലത്തിന് സമീപമാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്.

സ്ഥിരം മദ്യപാനിയായ മകന്റെ അതിക്രമം സഹിക്കവയ്യാതെ അമ്മ ശനിയാഴ്ച പൊലീസിൽ വിവരമറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ഇയാൾ മദ്യപിച്ചെത്തുകയും അമ്മയെ മർദിക്കുകയുമായിരുന്നു. അവശയായ ഇവരെ തള്ളി താഴെയിടുകയും ചെയ്തു. തുടർന്ന് നിലത്തുവീണ ഇവരുടെ മുഖത്ത് കാല് കൊണ്ട് ചവിട്ടുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ഇവരുടെ കാഴ്ചക്ക് തകരാർ സംഭവിച്ചതായി ബന്ധുക്കൾ പറഞ്ഞു.

Related Articles

Latest Articles