India

സോനം വാങ്‌ചുക്കിന് പാക് ബന്ധമുണ്ടെന്ന് ആദ്യം പറഞ്ഞത് തത്ത്വമയി ന്യൂസ്; സ്ഥിരീകരിച്ച് ലഡാക്ക് ഡിജിപി; പാകിസ്ഥാനിലും ബംഗ്ലാദേശിലും ദുരൂഹ സന്ദർശനവും

ദില്ലി: ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരത്തിലായിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കിന് പാകിസ്ഥാൻ ബന്ധമുണ്ടായിരുന്നതായി ലഡാക് പോലീസ്. ലഡാക് ഡി ജി പി, എസ് ഡി സിംഗ് ജെംവാൾ മാദ്ധ്യമങ്ങളെ ഇക്കാര്യം അറിയിക്കുകയായിരുന്നു. നേരത്തെ തത്ത്വമയി ന്യൂസും ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരുന്നു. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇയാൾ സന്ദർശനം നടത്തിയിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ വാങ്‌ചുക്ക് ഇപ്പോൾ രാജസ്ഥാനിലെ ജോധ്പുർ ജയിലിലാണ്. നേരത്തെ ഒരു പാക് ഇന്റലിജൻസ് ഓഫീസറെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ വാങ്‌ചുക്കുമായി ബന്ധപ്പെട്ടിരുന്നു എന്നതിന് തങ്ങളുടെ പക്കൽ തെളിവുകളുണ്ടെന്നും ഡിജിപി പറഞ്ഞു.

പാകിസ്ഥാനിലെ ഒരു പ്രമുഖ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ വാങ്‌ചുക്ക് പങ്കെടുത്തിരുന്നു. കൂടാതെ ഇയാൾ ബംഗ്ലദേശും സന്ദർശിച്ചിരുന്നു. രണ്ടു വിദേശയാത്രകളിലും ദുരൂഹതയുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായും ഡിജിപി മാദ്ധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബർ 24 ന് നടന്ന അക്രമാസക്തമായ സമരത്തിന് പിന്നിൽ വാങ്‌ചുക്കാണെന്നും അദ്ദേഹം ആരോപിച്ചു. സമരത്തിൽ ബിജെപി കാര്യാലയവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസും സർക്കാർ വാഹനങ്ങളും കത്തിച്ചിരുന്നു.

ലഡാകിൽ സംസ്ഥാന പദവി ആവശ്യപ്പെടുന്ന സംഘടനകളുമായി സർക്കാർ നടത്താനിരുന്ന ചർച്ച അട്ടിമറിച്ചത് വാങ്‌ചുക്കാണെന്നും ഡിജിപി കൂട്ടിച്ചേർത്തു. ബംഗ്ലാദേശ്, നേപ്പാൾ മാതൃകയിൽ രാജ്യത്ത് കലാപം സൃഷ്ടിക്കാനാണ് വാങ്‌ചുക്ക് ശ്രമിച്ചത്. പരിസ്ഥിതി പ്രവർത്തകർ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്നും സംഭവത്തിന് പിന്നിൽ വിദേശ ശക്തികളുണ്ടോ എന്നന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

B4 Admin

Recent Posts

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

8 hours ago

4.5 മണിക്കൂര്‍ കൊണ്ട് യമുനാ നദീതീരത്തെ മാലിന്യം നീക്കം ചെയ്ത് ബിട്ടു തബാഹി, ഒരൊറ്റ മനുഷ്യന് സമൂഹത്തില്‍ എത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണം

നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…

9 hours ago

കത്തിജ്വലിച്ച ആ സൂര്യപ്രഭ അണഞ്ഞു. തികഞ്ഞ ഗണേശഭക്തനായ സൂര്യകൃഷ്ണമൂര്‍ത്തിയുടെ വിടവാങ്ങല്‍ ഗണേശചതുര്‍ത്ഥി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…

9 hours ago

പിണറായിയ്ക്കും റിയാസിനുമെതിരെ എസ്‌ഐടി അന്വേഷണം, സര്‍ക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ പോരിലേക്കോ ?

തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…

11 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സോഷ്യല്‍ മീഡിയ. പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തുകൊണ്ടെന്നും ചോദ്യം

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…

17 hours ago

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…

17 hours ago