Monday, May 20, 2024
spot_img

ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ തരൂര്‍ ? അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റും

ദില്ലി: ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധീര്‍രഞ്ജന്‍ ചൗധരിയെ മാറ്റാന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കം സജീവം. പകരം ശശി തരൂര്‍, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പദവി ഏറ്റെടുക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറായാല്‍ എല്ലാവരും അതംഗീകരിക്കും. മമതാബാനര്‍ജിയുമായി അടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന്റെ ഭാഗമായിട്ടാണ് അധീര്‍രഞ്ജന്‍ ചൗധരിയെ മാറ്റാനുള്ള നീക്കമെന്നാണ് സൂചന.

മമതാ ബാനര്‍ജിയെ എപ്പോഴും ശക്തമായി എതിര്‍ക്കുന്ന നേതാവാണ് അധീര്‍ രഞ്ജന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അധീര്‍ രഞ്ജന്‍ ചൗധരിയാണ് കോണ്‍ഗ്രസിനെ നയിച്ചത്.
ദയനീയ പരാജയമാണ് കോണ്‍ഗ്രസിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിലും ഉണ്ടായത്. കോണ്‍ഗ്രസിന്റെ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെടുന്ന പാര്‍ട്ടിയിലെ
ഒരു വിഭാഗത്തിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയാണ്. നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ശശി തരൂരും മനീഷ് തിവാരിയും തിരുത്തല്‍വാദി
വിഭാഗത്തില്‍ പെട്ടവരാണ് എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles