Monday, May 20, 2024
spot_img

ഇന്ത്യന്‍ ക്രിക്കറ്റിലെ ‘ ദാദാ ‘ യുഗത്തിന് ശുഭാരംഭം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ‘ദാദാ’ സൗരവ് ഗാംഗുലി ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തലവന്‍.ബിസിസിഐ അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഔദ്യോഗികമായി ചുമതലയേറ്റു. ബി.സി.സി.ഐയെ ശുദ്ധീകരിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച മുന്‍ സി.എ.ജി വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ 33 മാസത്തെ ഭരണത്തിന് ശേഷമാണ് പുതിയ ഭരണസമിതി ചുമതലേറ്റത്. എതിരില്ലാതെയാണ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത്.

ബുധനാഴ്ച അധികാരം കൈമാറാന്‍ ഭരണസമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷായാണ് പുതിയ സെക്രട്ടറി. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്‍റെ സഹോദരന്‍ അരുണ്‍ ധൂമലാണ് ട്രഷറര്‍. ഉത്തരാഖണ്ഡില്‍ നിന്നുള്ള മാഹിം വര്‍മ വൈസ് പ്രസിഡന്‍റും കേരളത്തില്‍ നിന്നുള്ള ജയേഷ് ജോര്‍ജ് ജോയിന്‍റ് സെക്രട്ടറിയുമാണ്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നയാള്‍ ബിസിസിഐ തലപ്പത്തേക്ക് എത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 91 വര്‍ഷം നീണ്ട ചരിത്രമാണ് തിരുത്തിയെഴുതപ്പെട്ടത്. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ദാദ എത്തുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു അധ്യായത്തിന് തുടക്കമായി.

Related Articles

Latest Articles