ദില്ലി: ശത്രുക്കളില്നിന്നുള്ള ഏതുവെല്ലുവിളിയേയും നേരിടാന് സൈന്യം സജ്ജരാണെന്ന് സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്സ് സ്റ്റാഫ്) ജനറല് ബിപിന് റാവത്ത്. കരസേനാ മേധാവിയായി വിരമിക്കുന്ന റാവത്ത് വിടവാങ്ങല് ചടങ്ങില് സംസാരിക്കുകയായിരുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില് ഉറച്ചുനിന്ന സൈന്യത്തിന് അദ്ദേഹം നന്ദിപറഞ്ഞു. അതിര്ത്തിയിലെ ശത്രുക്കളുടെ വെല്ലുവിളികളെ അതിജീവിക്കാന് സൈന്യം ശക്തരാണോയെന്ന ചോദ്യത്തിന് ഏത് വെല്ലുവിളികളെയും നേരിടാന് സൈന്യം ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില് ചീഫ് ഓഫ് ഡിഫന്സ് സ്റ്റാഫ് ആകുന്ന ആദ്യത്തെ സൈനിക മേധാവിയാണ് ബിപിന് റാവത്ത്. സംയുക്ത സൈനിക പരിശീലനം, കര, വ്യോമ, നാവിക സേനകള്ക്കുള്ള ആയുധങ്ങള് വാങ്ങുന്നത് ഉള്പ്പെടെയുള്ള കാര്യങ്ങളില് ചീഫ് ഓഫ് ഡിഫന്സ് സ്റ്റാഫ് ആണ് തീരുമാനം എടുക്കുന്നത്. ഇതുവരെ സം യുക്ത പ്രതിരോധ സ്റ്റാഫ് മേധാവിയായിരുന്നു ഇക്കാര്യത്തില് തീരുമാനമെടുത്തിരുന്നത്.
മൂന്നു സേനാ വിഭാഗങ്ങളുടെയും സൈനിക സ്കൂളുകള് ഉള്പ്പടെയുള്ളവയുടെയും ചുമതലയും ഇനിമുതല് സിഡിഎസിനാണ്. എന്നാല്, സിഡിഎസിന് സൈനിക നീക്കങ്ങള്ക്ക് ഉത്തരവിടാനോ അത്തരം നീക്കങ്ങളുടെ ചുമതലയോ ഉണ്ടാകില്ല. സിഡിഎസ് പദവിയില് നിന്നു വിരമിച്ചു കഴിഞ്ഞാല് പിന്നെ മറ്റൊരു സര്ക്കാര് പദവികളിലും തുടരാനും കഴിയില്ല.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…