Sunday, December 21, 2025

‘RSS ഒരു ദേശീയ സംഘടന’,ഭാരതത്തിലെ മുഴുവൻ ജനങ്ങളെയും ഒന്നിപ്പിക്കാനാണ് അവർ പ്രവർത്തിക്കുന്നത്’; RSS വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ കോൺഗ്രസിനെ ശാസിച്ച് കർണാടക സ്പീക്കർ

ബംഗളൂരു: കർണാടക നിയമസഭയിൽ RSS വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രതിപക്ഷ നേതാക്കളെ ശാസിച്ച് സ്പീക്കർ വിശ്വേശ്വർ ഹെഡ്‌ഗെ കഗേരി. RSS ഒരു ദേശീയ സംഘടനയാണെന്നും ജനങ്ങളെ ഏകോപിപ്പിക്കാൻ വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

BJP സർക്കാർ RSSന്റെ കളിപ്പാവയാകുകയാണെന്നും അതിനാൽ BJP സർക്കാരിനെ താഴെയിറക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് എംഎൽഎമാർ നിയമസഭയിൽ ബഹളം വയ്‌ക്കുകയായിരുന്നു. തുടർന്ന് സ്പീക്കർ ഇവരോട് നിശബ്ദമായി ഇരിക്കാൻ ആവശ്യപ്പെടുകയും ഇവരെ ശാസിക്കുകയും ചെയ്തു .

‘RSS എന്നത് ഒരു ദേശീയ സംഘടനയാണ്. ഭാരതത്തിലെ ജനങ്ങളെ ഒന്നിപ്പിക്കാൻ വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നത്. ഈ പ്രവർത്തനത്തിൽ എല്ലാവരും പങ്ക് ചേരണം’- അദ്ദേഹം പറഞ്ഞു

മാത്രമല്ല നിങ്ങളുടെ രാഷ്‌ട്രീയ ആശയങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലാത്ത RSS വിരുദ്ധ മുദ്രാവാക്യങ്ങളാണ് നിങ്ങൾ നിയമസഭയിൽ വിളിക്കുന്നതെന്നും അത്തരം മുദ്രാവാക്യങ്ങൾ വിളിക്കാൻ നിയമസഭയെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

Related Articles

Latest Articles