Friday, May 3, 2024
spot_img

“സീറ്റുകളുടെ എണ്ണം വർദ്ധിക്കും”; യുപിയിൽ ബിജെപി വീണ്ടും ചരിത്രം കുറിക്കുമെന്ന് രാജ് നാഥ് സിംഗ്

ലക്നൗ: നാലാംഘട്ട തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ് യുപിയിൽ. രാവിലെ 7 മുതൽ വോട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു. ഫത്തേപൂർ, ബന്ദ, പിൽഭിത്, ഹർദോയ്, ഖേരി, ലക്‌നൗ, റായ്ബറേലി, സീതാപൂർ, ഉന്നാവോ എന്നീ ഒമ്പത് ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആണ് നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രം അവർത്തിക്കുമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് (Rajnath Singh)പറഞ്ഞു. പാർട്ടി നേടുന്ന സീറ്റുകളുടെ എണ്ണവും ഇത്തവണ വർധിക്കുമെന്ന് അദ്ദേഹം ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

ലക്‌നൗവിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹംത്തിന്റെ പ്രതികരണം. “ബിജെപി ചരിത്രം ആവർത്തിക്കുക മാത്രമല്ല, ഞങ്ങളുടെ സീറ്റുകളുടെ എണ്ണം വർദ്ധിക്കാനുള്ള അനിഷേധ്യമായ സാധ്യതയുമുണ്ട് ” രാജ് നാഥ് സിംഗ് പറഞ്ഞു . അതേസമയം, ഉത്തർപ്രദേശിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ബിജെപി ക്ക് ഗുണകരമാവുമെന്നും പാർട്ടിക്ക് 350 സീറ്റുകൾ ലഭിക്കുമെന്നും , രാജ്‌നാഥ് സിംഗിന്റെ മകനും, നോയിഡയിൽ നിന്നുള്ള ബി ജെ പി സ്ഥാനാർത്ഥിയുമായ പങ്കജ് സിംഗ് പറഞ്ഞു. വികസന പ്രവർത്തനങ്ങളോടൊപ്പം നമ്മുടെ അഭിമാനവും, സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയെന്നും ആളുകൾ അത് അംഗീകരിച്ചിട്ടുണ്ടെന്നും പങ്കജ് സിംഗ് അഭിപ്രായപ്പെട്ടു .

ബിജെപിക്ക് നിർണായകമായ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പിൽ 59 സീറ്റുകളിൽ 51 എണ്ണത്തിലും ബിജെപിയാണ് മുന്നേറിയത്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ സംസ്ഥാന പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 60,000 ഉദ്യോഗസ്ഥരെയാണ് പോളിംഗ് നടക്കുന്ന ജില്ലകളിൽ വിന്യസിച്ചിരിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് യുപിയിൽ ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ മൂന്ന് ഘട്ടങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഫെബ്രുവരി 27ന് അഞ്ചും മാര്‍ച്ച് മൂന്നിന് ആറും, ഏഴിന് ഏഴും ഘട്ട വോട്ടെടുപ്പ് നടക്കും. പത്തിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Related Articles

Latest Articles