ശിവഗിരി തീര്‍ത്ഥാടകര്‍ക്കായി വര്‍ക്കലയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് റെയില്‍വേ മന്ത്രാലയം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോട്ടയത്ത് നിന്നാണ് വര്‍ക്കലയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക.
87-ാം തീര്‍ത്ഥാടന കാലത്ത് തീര്‍ത്ഥാടകര്‍ക്ക് വളരെ പ്രയോജനകരമാകുന്ന രീതിക്കാണ് കേന്ദ്രം പുതിയ സ്‌പെഷ്യല്‍ സര്‍വീസിന് അനുമതി നല്‍കിയിരിക്കുന്നത്. തീര്‍ത്ഥാടന ദിനങ്ങളായ 30,31, 01 എന്നീ ദിവസങ്ങളിലാകും സ്‌പെഷ്യല്‍ ട്രെയിന്‍ ഓടുക. രാവിലെ 7 മണിക്ക് കോട്ടയത്ത് നിന്നും വര്‍ക്കലയിലേക്കും ഉച്ചക്ക് 2.05 ന് വര്‍ക്കലയില്‍ നിന്ന് കോട്ടയത്തേക്ക് എന്നിങ്ങനെയാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. റൂട്ടിലെ എല്ലാ സ്റ്റേഷനിലും നിര്‍ത്തുന്ന തരത്തിലാണ് ട്രെയിന്‍ സര്‍വീസ്. ശിവഗിരിയില്‍ നിന്ന്തന്നെ ടിക്കറ്റ് റിസര്‍വേഷന്‍ നടത്താനുള്ള സൗകര്യവും റെയില്‍വേ ഒരുക്കിയിട്ടുണ്ട്.
ശിവഗിരി തീര്‍ത്ഥാടനം ഔദ്യോഗികമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ പൂര്‍ണമായ വികാസത്തിനും അഭിവൃദ്ധിക്കും അവര്‍ക്കിടയില്‍ സമഗ്രമായ വിജഞാന രൂപീകരണം വേണം എന്ന ഗുരുവിന്റെ ബോധ്യമായിരുന്നു തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യമെന്നും അതിന് ചില പെരുമാറ്റചട്ടങ്ങള്‍ പാലിക്കണമെന്നും ഉപരാഷ്ട്രപതി നിര്‍ദ്ദേശിച്ചു. മഠത്തിന്റെ വികസനത്തിനായി മോദി സര്‍ക്കാര്‍ 90 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…