Wednesday, May 15, 2024
spot_img

ശിവഗിരി തീർത്ഥാടനത്തിന് സ്പെഷ്യൽ ട്രെയിൻ,തീർത്ഥാടകർക്ക് സമ്മാനവുമായി കേന്ദ്ര സർക്കാർ…നന്ദി പറഞ്ഞ് തീർത്ഥാടകർ…

ശിവഗിരി തീര്‍ത്ഥാടകര്‍ക്കായി വര്‍ക്കലയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് റെയില്‍വേ മന്ത്രാലയം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോട്ടയത്ത് നിന്നാണ് വര്‍ക്കലയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. 

87-ാം തീര്‍ത്ഥാടന കാലത്ത് തീര്‍ത്ഥാടകര്‍ക്ക് വളരെ പ്രയോജനകരമാകുന്ന രീതിക്കാണ് കേന്ദ്രം പുതിയ സ്‌പെഷ്യല്‍ സര്‍വീസിന് അനുമതി നല്‍കിയിരിക്കുന്നത്. തീര്‍ത്ഥാടന ദിനങ്ങളായ 30,31, 01 എന്നീ ദിവസങ്ങളിലാകും സ്‌പെഷ്യല്‍ ട്രെയിന്‍ ഓടുക. രാവിലെ 7 മണിക്ക് കോട്ടയത്ത് നിന്നും വര്‍ക്കലയിലേക്കും ഉച്ചക്ക് 2.05 ന് വര്‍ക്കലയില്‍ നിന്ന് കോട്ടയത്തേക്ക് എന്നിങ്ങനെയാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. റൂട്ടിലെ എല്ലാ സ്റ്റേഷനിലും നിര്‍ത്തുന്ന തരത്തിലാണ് ട്രെയിന്‍ സര്‍വീസ്. ശിവഗിരിയില്‍ നിന്ന്തന്നെ ടിക്കറ്റ് റിസര്‍വേഷന്‍ നടത്താനുള്ള സൗകര്യവും റെയില്‍വേ ഒരുക്കിയിട്ടുണ്ട്. 

ശിവഗിരി തീര്‍ത്ഥാടനം ഔദ്യോഗികമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ പൂര്‍ണമായ വികാസത്തിനും അഭിവൃദ്ധിക്കും അവര്‍ക്കിടയില്‍ സമഗ്രമായ വിജഞാന രൂപീകരണം വേണം എന്ന ഗുരുവിന്റെ ബോധ്യമായിരുന്നു തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യമെന്നും അതിന് ചില പെരുമാറ്റചട്ടങ്ങള്‍ പാലിക്കണമെന്നും ഉപരാഷ്ട്രപതി നിര്‍ദ്ദേശിച്ചു. മഠത്തിന്റെ വികസനത്തിനായി മോദി സര്‍ക്കാര്‍ 90 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

Related Articles

Latest Articles