Friday, October 9, 2026

മെസ്സിയുടെ കേരള സന്ദര്‍ശന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ്. മുന്‍ മന്ത്രി വി. അബ്ദുറഹിമാന്റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. സ്‌പോണ്‍സര്‍മാര്‍ക്ക് ജിഎസ്ടി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോടികളുടെ നികുതിവെട്ടിപ്പ് നടന്നതായി കണ്ടെത്തല്‍

തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍.

അബ്ദുറഹിന്റെ മൊഴി ഉള്‍പ്പെടെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക സംഘം ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. അഴിമതി തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. മുന്‍ മന്ത്രിയുടെ സ്‌പെയിന്‍ യാത്രയടക്കമുള്ള കാര്യങ്ങള്‍ എസ്ഐടിയുടെ അന്വേഷണ പരിധിയിലുണ്ടായിരുന്നു.

എന്നാല്‍, അന്വേഷണത്തെ പൂര്‍ണ്ണമായി സ്വാഗതം ചെയ്യുന്നതായി വി. അബ്ദുറഹിമാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ ടീം പണം വാങ്ങി വഞ്ചിക്കുകയാണുണ്ടായതെന്നും, സാമ്പത്തിക ഇടപാടുകളില്‍ യാതൊരുവിധ തെറ്റും നടന്നിട്ടില്ലെന്നുമാണ് തന്റെ അറിവിലെന്നാണ് മുന്‍ മന്ത്രിയുടെ വിശദീകരണം.

മെസ്സിയെ കൊണ്ടുവരുമെന്ന പേരില്‍ നടത്തിയ ഇടപാടുകളില്‍ കോടികളുടെ നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അറിവോടെയോ ഒത്താശയോടെയോ ആണോ ഈ വെട്ടിപ്പ് നടന്നതെന്ന കാര്യം അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസങ്ങളില്‍ ജി.എസ്.ടി ഉദ്യോഗസ്ഥരെയും എസ്ഐടി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. സ്‌പോണ്‍സര്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

Related Articles

Latest Articles