തെങ്കാശി : മൂർഖന്റെ കടിയേറ്റ് ആശുപത്രിയിലായ (Vava Suresh) വാവ സുരേഷിന്റെ ആരോഗ്യത്തിനായി തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പോലീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും. തെങ്കാശി ജില്ലയിലെ വണ്ടനല്ലൂർ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ അടക്കമുള്ള പൊലീസുകാരും പൊതുപ്രവർത്തകരും ചേർന്നാണ് വാവ സുരേഷിനായി പൂജ നടത്തിയത്. ശ്രീപാല്‍വണ്ണനാഥര്‍ ക്ഷേത്രത്തിലാണ് പൂജ നടന്നത്.
വാവ സുരേഷ് പഴയ ജീവിതത്തിലേക്ക് കടന്നുവരുന്നതിനായി മലയാളികള്‍ ഒന്നടങ്കം പ്രാര്‍ത്ഥിക്കുമ്പോഴാണ് തമിഴ്നാട്ടില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നത്. തെങ്കാശി ജില്ലയിലെ കരിപ്പാലം വണ്ടനല്ലൂർ പോലീസ് സ്റ്റേഷനിലെ പോലീസ് സി ഐ കാളിരാജ്, എസ് ഐ രാജഗോപാൽ, വനിതാ പോലീസ് ഉദ്യോഗസ്ഥ അൻപു സെൽവി, ലൂർദ് മേരി എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടന്നത്.
പിടിക്കുന്ന പാമ്പുകളെ വനത്തിൽ സുരക്ഷിതമായി എത്തിച്ച് ആവാസ വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനാലാണ് വാവ സുരേഷിനായി പ്രത്യേകം പൂജ നടത്തിയതെന്ന് പൊലീസ് പറയുന്നു. ഹൈന്ദവ വിശ്വാസ പ്രകാരം ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് നാഗങ്ങള്‍ക്ക് വളരെ വലിയ സ്ഥാനമാണ് നല്‍കുന്നത്. ഇതിനാല്‍ പാമ്പുകളെ പിടിച്ച് കൊല്ലാതെ സുരക്ഷിതമായി വനത്തില്‍ തുറന്നുവിടുന്ന വാവ സുരേഷിനെ ആരാധനയോടെയാണ് തമിഴ്നാട്ടിലെ ജനങ്ങള്‍ കാണുന്നത്.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…