Friday, December 12, 2025

സമൃദ്ധമായി മഴ ലഭിക്കുന്നതിന് വേണ്ടി ഖത്തറിൽ പ്രത്യേക പ്രാര്‍ത്ഥന; മഴയ്ക്ക് വേണ്ടി നടത്തിയ പ്രാർത്ഥനയിൽ അമീര്‍ പങ്കെടുത്തു

ദോഹ: ഖത്തറിൽ സമൃദ്ധമായി മഴ ലഭിക്കുന്നതിന് വേണ്ടി ഇന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഇതിൽ പങ്കെടുത്ത് ഖത്തര്‍ അമീര്‍. മഴയ്ക്ക് വേണ്ടി നടത്തിയ ഇസ്തിസ്ഖ പ്രാര്‍ത്ഥനയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുത്തു. ഇന്ന് രാവിലെ 5.53നായിരുന്നു പ്രാര്‍ത്ഥന നടന്നത്. അല്‍ വജ്ബ പാലസിലെ പ്രാര്‍ത്ഥനാ ഗ്രൗണ്ടില്‍ നടന്ന മഴ പ്രാര്‍ത്ഥനയിലാണ് പൗരന്മാര്‍ക്കൊപ്പം അമീറും പങ്കെടുത്തിരുന്നത്.

അതോടൊപ്പം തന്നെ അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ഥാനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ഥാനി എന്നിവരും പ്രാര്‍ത്ഥനയില്‍ പങ്കുചേരുകയുണ്ടായി. ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, മറ്റ് നിരവധി മന്ത്രിമാര്‍, ഉന്നതര്‍ എന്നിവരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. പരമോന്നത കോടതി ജഡ്ജിയും ജുഡീഷ്യല്‍ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. തഖീല്‍ സയര്‍ അല്‍ ഷമ്മാരിയാണ് പ്രര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.

Related Articles

Latest Articles