Kerala

ക്ഷേത്ര ഉത്സവത്തിന് രാഹുൽ ഗാന്ധിയുടെ പ്രസംഗവും പോട്ട ക്രൈസ്തവ ധ്യാനകേന്ദ്രത്തിന്റെ പരസ്യവും പ്രദർശിപ്പിച്ച് ദേവസ്വം ബോർഡ്; പണത്തിനു വേണ്ടി ക്ഷേത്രാചാരങ്ങളെ അപമാനിക്കുന്നതായി പരാതി; ശക്തമായി അപലപിച്ച് ഭക്തർ

എറണാകുളം: ക്ഷേത്ര ഉത്സവത്തിനിടെ രാഹുൽ ഗാന്ധിയുടെ പ്രസംഗവും പോട്ട ധ്യാനകേന്ദ്രത്തിന്റെ പരസ്യവും പ്രദർശിപ്പിച്ച് ദേവസ്വം ബോർഡ്. എറണാകുളം ശിവക്ഷേത്രത്തിലെ വാർഷികോത്സവത്തോട് അനുബന്ധിച്ച് കിഴക്കേ ഗോപുരത്തിൽ ദേവസ്വം ബോർഡ് സ്ഥാപിച്ച ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിലാണ് രാഹുലിന്റെ പ്രസംഗവും മത പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ധ്യാനകേന്ദ്രത്തിന്റെ പരസ്യവും പ്രത്യക്ഷപ്പെട്ടത്. പകൽപ്പൂരത്തിനായി എറണാകുളത്തപ്പൻ എഴുന്നള്ളി നിൽക്കുമ്പോഴാണ് ഈ പ്രദർശനമുണ്ടായത്. ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് രാഹുൽ ഗാന്ധി കശ്‌മീരിൽ നടത്തിയ പ്രസംഗമാണ് ‘രാഹുൽ ഗാന്ധിയുടെ വികാരനിർഭരമായ പ്രസംഗം’ എന്ന പേരിൽ പരസ്യ ബോർഡിൽ പ്രദർശിപ്പിച്ചത്.

ജനുവരി 23 മുതൽ ഫെബ്രുവരി 02 വരെയാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഇത്തവണത്തെ വാർഷികോത്സവം. പ്രശസ്തമായ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ വീഴ്ച ക്ഷേത്രാചാരണങ്ങളെ അപമാനിക്കുന്നതാണെന്ന് ഭക്തർ പരാതിപ്പെടുന്നുണ്ട്. പണത്തിനു വേണ്ടി എന്തും ചെയ്യാൻ ദേവസ്വം ബോർഡ് തയ്യാറാണെന്നും ഈ നയത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ഭക്തർ അറിയിച്ചു.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

39 minutes ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

1 hour ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

3 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

4 hours ago

സിഗരറ്റിൽ നിന്ന് തീ പകർന്ന് ഖമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകൾ !! ഇറാൻ തെരുവുകളിൽ പ്രക്ഷോഭം ഉച്ചസ്ഥായിയിൽ

ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…

5 hours ago