കണ്ണൂർ:നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. പഴയങ്ങാടി പാലത്തിൽ വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ ചെറുകുന്ന് സ്വദേശിനിയായ സി.പി വീണ, പഴയങ്ങാടി സ്വദേശിനിയായ ഫാത്തിമ എന്നിവർ മരിച്ചത്.
പഴയങ്ങാടി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട ഇരുവാഹനങ്ങളും പൂർണമായി തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് ഈ റുട്ടിൽ ഗതാഗതം തടസപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

