മുംബൈയിൽ നിന്ന് ദുർഗാപൂരിലേക്കുള്ള സർവീസിനിടെ വിമാനം അപകടത്തിൽ പെട്ടു. സ്‌പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കിടെ വിമാനം ആകാശച്ചുഴിയിൽപെടുകയായിരുന്നു.
അപകടത്തിൽ വിമാനത്തിലെ യാത്രക്കാരിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. ഉടനെ തന്നെ വിമാനം ദുർഗാപൂരിൽ സുരക്ഷിതമായി ഇറക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. ദുർഗാപൂരിൽ എത്തിയ ഉടൻ യാത്രക്കാർക്ക് വൈദ്യസഹായം നൽകുകയും ചെയ്തു.
അപകടം നടന്നത് ദൗർഭാഗ്യകരമാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും സ്പൈസ് ജെറ്റ് പ്രതികരിച്ചു.

