Saturday, December 27, 2025

സര്‍പ്പ പ്രീതിക്കും സര്‍പ്പദോഷപരിഹാരത്തിനും ആയില്യ വ്രതം; ഇങ്ങനെ അനുഷ്ഠിക്കുന്നതാണ് നല്ലത്…

സര്‍പ്പ പ്രീതിക്കും സര്‍പ്പദോഷപരിഹാരത്തിനും ആയില്യ വ്രതം അനുഷ്ഠിച്ചു പ്രാർത്ഥിക്കുന്നത് നല്ലതാണ്. ആയില്യത്തിന്റെ തലേ ദിവസം മുതല്‍ വ്രതം ആരംഭിക്കണം. ദിവസത്തിൽ ഒരിക്കൽ ഊണ് കഴിക്കണം. പകലുറക്കം പാടില്ല. മൂലമന്ത്രം ജപിക്കുന്നതും ഉത്തമമാണ്.

ആയില്യത്തിന്റെ അന്ന് നാഗരാജ ക്ഷേത്രങ്ങളിലോ നാഗം ഉപദേവതയായുള്ള ക്ഷേത്രത്തിലോ ആയില്യപൂജ വഴിപാടായി സമര്‍പ്പിക്കാം. സര്‍‌വദോഷ പരിഹാരത്തിനും സര്‍‌വ ഐശ്വര്യത്തിനും നടത്തുന്ന വഴിപാടാണ് ആയില്യപൂജ.

ദോഷങ്ങളകലാന്‍ നാഗദൈവങ്ങള്‍ക്ക് മഞ്ഞള്‍പൊടി സമര്‍പ്പിക്കുന്നതും നന്ന്. ആയില്യത്തിന്റെ പിറ്റേന്ന് മഹാദേവക്ഷേത്ര ദര്‍ശനം നടത്തി തീര്‍ഥം സേവിച്ച്‌ വ്രതമവസാനിപ്പിക്കണം.

Related Articles

Latest Articles