Saturday, December 13, 2025

ഓട്ടോയിൽ തുപ്പി;അഞ്ച് വയസുകാരന്റെ വസ്ത്രം അഴിച്ച് തുടപ്പിച്ചു;ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് :ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ചു.സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചോമ്പാല പോലീസിനോട് റിപ്പോർട്ട് തേടി.സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ബാലവകാശ കമ്മീഷൻ നടപടിയെടുത്തത്.

സ്കൂളിലേക്ക് പോകും വഴി കുട്ടി വണ്ടിയിൽനിന്ന് പുറത്തേക്ക് തുപ്പുമ്പോൾ തുപ്പൽ ദേഹത്ത് അബദ്ധത്തിൽ വീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ വണ്ടിയിൽ നിന്ന് പിടിച്ചിറക്കി മറ്റു കുട്ടികളുടെ മുന്നിൽ വച്ച് കുട്ടിയുടെ ഷർട്ട് അഴിപ്പിച്ച് തുപ്പൽ തുടപ്പിക്കുകയായിരുന്നു.കുട്ടിയുടെ മാതാവാണ് ദൃശ്യം പകർത്തിയത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും കുട്ടിയെ സ്കൂളിലേക്ക് കൊണ്ട് പോകാൻ വന്ന സമയത്താണ് സംഭവം.

Related Articles

Latest Articles