Tuesday, October 6, 2026

19 കാരിക്കു നേരെ പീഡനശ്രമം; സ്പോക്കണ്‍ ഇംഗ്ലീഷ് സെന്‍റര്‍ ഉടമ പിടിയില്‍

തിരുവനന്തപുരം: സ്പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ പത്തൊമ്പതുകാരിയെ നേരെ പീഡന ശ്രമം.സംഭവത്തിൽ സ്പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സിന് വന്ന പത്തൊമ്പതുകാരിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. അരുവിക്കര കല്‍ക്കുഴി സ്വദേശി മോഹന്‍ സ്വരൂപിനെ(58) ആണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. മറ്റ് വിദ്യാര്‍ത്ഥികള്‍ ഇല്ലാതിരുന്ന സമയത്ത് പഠിപ്പിക്കാന്‍ എന്ന വ്യാജേന പെണ്‍കുട്ടിയെ പ്രതി ക്ലാസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സെന്‍ററിലെത്തിയ പെണ്‍കുട്ടിയെ മോഹന്‍ സ്വരൂപ് കയറിപ്പിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതോടെ പെണ്‍കുട്ടി അലറിവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യയും മക്കളുമുള്ള പ്രതിയെ പലതവണ സ്ത്രീകളോട് അപമര്യദയായി പെരുമാറിയതിന് നാട്ടുകാര്‍ താക്കീത് നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles