India

ഹരിയാനയിലെ സംഘർഷം വ്യാപിപ്പിക്കുന്നു ! ദില്ലിയിൽ സുരക്ഷ ശക്തമാക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി; സംഘർഷം ദില്ലിക്ക് 20 കിലോമീറ്റർ വരെ അടുത്തെത്തിയെന്ന് റിപ്പോർട്ട്

ദില്ലി : ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷം ദില്ലിയുടെ സമീപ പ്രദേശങ്ങളിലും വ്യാപിക്കുന്നതിനിടെ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സിസിടിവികൾ സ്ഥാപിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാനയിൽ ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും മതസ്പർധ വളർത്തുന്ന പ്രസംഗങ്ങൾ പാടില്ലെന്നും അക്രമവും നാശനഷ്ടവും ഉണ്ടാകാൻ പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു.

അക്രമങ്ങളിൽ പ്രതിഷേധിച്ച് ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ വിഎച്ച്പി, ബജ്‌റങ്ദൾ പ്രവർത്തകർ നടത്തിയ പ്രകടനങ്ങളിൽ ഗതാഗതം സ്തംഭിച്ചു. ഹനുമാൻ ചാലിസ ചൊല്ലിയെത്തിയ പ്രവർത്തകർ നിർമാൺ വിഹാർ മെട്രോ സ്റ്റേഷൻ പരിസരത്ത് എത്തുകയും തുടർന്ന് വികാസ് മാർഗ് ഉപരോധിക്കുകയും ചെയ്തു.

ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ശോഭായാത്രയ്ക്കുനേരെയുണ്ടായ കല്ലേറിന് പിന്നാലെയുണ്ടായ സംഘര്‍ഷം ദില്ലിക്ക് 20 കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് . തിങ്കളാഴ്ച തുടങ്ങിയ അക്രമം മുതലെടുത്ത കുറ്റവാളികൾ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന രേഖകൾ നശിപ്പിച്ചുവെന്ന റിപ്പോർട്ടും പുറത്തു വന്നു. ഇന്നലെ രാത്രിയും പലയിടത്തും കടകൾ കത്തിച്ചു. ഗുരുഗ്രാം സെക്ടർ 70ലാണ് കഴിഞ്ഞ രാത്രി അക്രമം നടന്നത്. പമ്പുകളിൽ നിന്ന് കുപ്പികളിലും മറ്റും പെട്രോൾ നൽകുന്നതിന് നിരോധനം ഏർപ്പെടുത്തി. നൂഹ്, ഗുരുഗ്രാം ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. നൂഹ്, ഫരിദാബാദ് എന്നിവിടങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി.

Anandhu Ajitha

Recent Posts

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ !ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന !

ഛത്തീസ്​ഗഡിൽ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെഅതിർത്തി പ്രദേശമായ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സംഭവ…

3 hours ago

ഷെയിനിന്റെ ഉദ്ദേശമെന്ത്? സോഷ്യൽ മീഡിയ ചർച്ചകൾ ഇങ്ങനെ… | OTTAPRADAKSHINAM

കത്തിക്കയറിയ മറ്റൊരു വിവാദം വഴിതിരിച്ചുവിടാൻ ഷെയിൻ ചാ-വേ-റാ-യി? #shanenigam #unnimukundan

3 hours ago

ഉപയോക്താക്കൾ ഇനി പ്രൊഫൈൽ ഫോട്ടോകൾ തെരഞ്ഞെടുക്കില്ല ! പകരം നിർമ്മിക്കും !! പുത്തൻ AI അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്

ഉപയോക്താക്കൾക്ക് പ്രൊഫൈൽ ഫോട്ടോകൾ AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കാൻ സഹായിക്കുന്ന ഫീച്ചർ കൊണ്ടുവരാൻ വാട്ട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്.ഇതിലൂടെ ഉപയോക്താക്കൾക്ക്…

3 hours ago

കുമാരനാശാന്റെ മരണത്തിനു കാരണമായ റെഡീമര്‍ ബോട്ടപകടം അന്വേഷിച്ച കമ്മിഷന്റെ സൂചനകള്‍

മാപ്പിള ല-ഹ-ള-യ്ക്കു ശേഷം ഈ സ്ഥലങ്ങള്‍ മഹാകവി കുമാരനാശാന്‍ സന്ദര്‍ശിച്ചു. തുടര്‍ന്നാണ് ദുരവസ്ഥ എഴുതിയതിയത്. ഇത് ഖിലാഫത്തുകാരുടെ ഭീ-ഷ-ണി-ക്ക് കാരണമായി.…

4 hours ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം ! കോടതി ഉത്തരവുമായി ചുമതലയേറ്റ ബിഷപ്പിനെ ഒരു വിഭാഗം ഇറക്കി വിട്ടു ! സ്ഥലത്ത് സംഘർഷാവസ്ഥ

തിരുവനന്തപുരം : പാളയം സിഎസ്ഐ എംഎം ചർച്ചിൽ വിശ്വാസികളുടെ ചേരി തിരിഞ്ഞ് പ്രതിഷേധം. സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ…

4 hours ago

ഉടൻ ഇന്ത്യയിലേക്ക് ഉടൻ തിരിച്ചുവരണം; പോലീസിൽ കീഴടങ്ങണം! ഇത് അപേക്ഷയല്ല ! മുന്നറിയിപ്പ് ; പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ.…

5 hours ago