തിരുവനന്തപുരം ദൂര്‍ദര്‍ശന്‍ കേന്ദ്രത്തിലെ ശുചിമുറികളിലൊന്നില്‍ നിന്ന് ഒളിക്യാമറ (SPY CAM) കണ്ടെത്തി. സ്ഥാപനത്തിലെ വനിതകള്‍ തന്നെയാണ് ക്യാമറ കണ്ടെത്തിയത്. വളരെ ഗുരുതരമായ ഈ സംഭവം കണ്ടെത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസില്‍ പരാതിപ്പെടാന്‍ അധികൃതര്‍ തയ്യാറായില്ല. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്നും സംശയിക്കുന്നു
വിരലടയാളവും മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയും നടത്തേണ്ട കേസ് പൊലീസിന് കൈമാറാത്തതില്‍ നിരവധി ജീവനക്കാര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അതിഥികളായ വിഐപികളും ജീവനക്കാരും കുടുങ്ങിയതായി ആശങ്കയുണ്ടായിട്ടും പൊലീസില്‍ അറിയിക്കാതെ സംഭവത്തെ മൂടിവയ്ക്കാനാണ് അധികൃതര്‍ ശ്രമിച്ചത്.
ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരനെ പിടികൂടിയതായാണ് വിവരം. എന്നാല്‍ പരാതി ഇതുവരെ പൊലീസില്‍ അറിയിക്കാന്‍ ദൂരദര്‍ശന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതു സംബന്ധിച്ച ഒരു പരാതിയും ഇന്നലെ വരെ പോലീസിന് ലഭിച്ചിട്ടില്ല.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…