Categories: Kerala

കവളപ്പാറയിൽ സർക്കാർ സംവിധാനം പൂര്‍ണ പരാജയമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള


കോഴിക്കോട്: കവളപ്പാറയിൽ സർക്കാർ സംവിധാനം പൂര്‍ണ പരാജയമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള. ദുരന്തമുഖം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 59 പേരും 35 വീടും മണ്ണിനടിയിൽപ്പെട്ട സ്ഥലത്താണ് സർക്കാർ നിരുത്തരവാദപരമായ നിലപാട് തുടരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതിയും കഷ്ടമാണ്. കോൺക്രീറ്റ് പാളികൾ കയറ് കെട്ടി വലിച്ചു മാറ്റുകയാണ്.

ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും 44 മനുഷ്യജീവനുകളെ കുറിച്ച് ഒന്നും പറയാൻ സര്‍ക്കാരിന് സാധിക്കുന്നില്ല. എസ് സി /എസ് ടി വിഭാഗത്തോടുള്ള സർക്കാർ നിലപാട് നിഷേധാത്മകമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വയനാട്ടിലെ പുത്തുമലയില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു.

വിവിധ വകുപ്പുകളുടെ ഏകോപനം ഇല്ലായ്മയും സർക്കാർ കെടുകാര്യസ്ഥയും അവഗണനയും ഒക്കെ തിരുത്തണം. മുഖ്യമന്ത്രി ഉടനടി കവളപ്പാറയിലെയും പുത്തുമലയിലെയും ദുരന്ത സ്ഥലങ്ങള്‍ സന്ദർശിച്ച് വ്രണിത ഹൃദയരുടെ കണ്ണീർ ഒപ്പാനും ആശ്വാസം നൽകാനും തയ്യാറാവണമെന്നും പി എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

B4 Admin

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

7 hours ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

7 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

8 hours ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

9 hours ago