ദില്ലി: ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും 26 ഇസ്‌ലാമിക പുരോഹിതര്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍.നിരീക്ഷണത്തിലുള്ളവര്‍ ജിഹാദി ലേഖനങ്ങള്‍ തയ്യാറാക്കുന്നതായും വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന മതക്ളാസുകള്‍ സ്ഥിരമായി എടുക്കുകയും പ്രസംഗങ്ങളിലൂടെ മറ്റുമതങ്ങളെ മോശമായി ചിത്രീകരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.അല്‍ഖായ്‌ദ, ഇറാഖിലെയും സിറിയയിലെയും ഇസ്‌ലാമിക് സ്റ്റേറ്റ് എന്നീ ആഗോള ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നവരാണ് ഈ കൂട്ടരില്‍ ചിലരെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയിലെ ഐ.എസ്. ബന്ധങ്ങളെക്കുറിച്ചു അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട അന്വേഷണസംഘമാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും ഇസ്‌ലാമിക പുരോഹിതരുടെ പട്ടിക രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയത്. കേരളത്തിലെയും തമിഴ്നാട്ടിലെയും മതസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഐ.ബി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു സ്വകാര്യ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ശ്രീലങ്കയിലെ ആക്രമണത്തിനുപിന്നിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സഹ്രാന്‍ ബിന്‍ ഹാഷിം മൗലവി കേരളത്തിലെയും തമിഴ്നാട്ടിലെയും ചിലരുമായി ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്.
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…